സലിംകുമാര്‍ അമ്മയില്‍നിന്ന് രാജിവെച്ചിട്ടില്ല; എല്ലാം നാടകം; കഴിഞ്ഞദിവസം സംഘടനയുടെ ആനുകൂല്യം സ്വീകരിച്ചുവെന്നും ഗണേഷ് കുമാര്‍

Ganesh-Kumar

കൊച്ചി: തെരഞ്ഞടുപ്പ് പ്രചാരണത്തിന് മോഹന്‍ലാല്‍ ഇറങ്ങിയെന്ന ആരോപണവുമായി നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത് താരസംഘടനയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍, സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നാണ് വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ പറയുന്നത്. രാജിക്കഥ സലിംകുമാര്‍ ഉണ്ടാക്കിയ വെറും നാടകമാണെന്നും ഗണേഷ് പറയുന്നു.

കഴിഞ്ഞദിവസം മുന്‍പ് സംഘടനയുടെ ആനുകൂല്യം സലിംകുമാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മാധ്യമശ്രദ്ധ നേടാനുള്ള നാടകമാണ് സലിംകുമാര്‍ നടത്തുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങളെയും പൊതുജനങ്ങളെയും രാജി പ്രഖ്യാപനം നടത്തി സലിംകുമാര്‍ കബളിപ്പിക്കുകയായിരുന്നു എന്നും ഗണേഷ് ആരോപിച്ചു.
പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമാ താരങ്ങള്‍ മത്സരിക്കുന്നിടത്ത് അമ്മ അംഗങ്ങള്‍ പ്രചാരണത്തിന് പോകരുതെന്ന സംഘടനയുടെ അപ്രഖ്യാപിത നിര്‍ദേശം മോഹന്‍ലാല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എന്നാല്‍ സംഘടനയിലെ അംഗങ്ങള്‍ പ്രചരണത്തിന് പോകുന്നതില്‍ തെറ്റില്ലന്നായിരുന്നു അമ്മയുടെ പ്രസിഡന്റ് ആയ ഇന്നസെന്റ് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രതികരിച്ചത്. മോഹന്‍ലാല്‍ പത്തനാപുരത്ത് പോയതില്‍ തെറ്റില്ലെന്നും അമ്മയില്‍ അത്തരമൊരു നിയമമില്ലെന്നും മുകേഷ് പറഞ്ഞിരുന്നു. സലിംകുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Top