സോണിയ ഗാന്ധി കരഞ്ഞ് കാലുപിടിച്ചു; സോണിയയുടെ കണ്ണുനീരില്‍ പതറിപ്പോയെന്ന് ജോയ് മാത്യു

J28MPCT-JPY_1598933e

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരിഹസിച്ച് പ്രശസ്ത നടന്‍ ജോയ് മാത്യു. കരഞ്ഞു കാലുപിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ കണ്ടൂവെന്ന് ജോയ് മാത്യു പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി വികാരപരമായ പ്രസംഗം നടത്തിയതിനെയാണ് ജോയ് മാത്യു പരിഹസിച്ചത്.

സോണിയയുടെ കണ്ണുനീര്‍, ഞാന്‍ ശരിക്കും പതറിപ്പോയി, ഇന്ത്യ എന്റെ രാജ്യമാണ്. ഇവിടം എന്റെ പ്രിയപ്പെട്ടവരുടെ രക്തം വീണ മണ്ണാണ്. കരഞ്ഞു കാലുപിടിക്കുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊ കണ്ടു. ഹോ ഗാന്ധിസം പോകുന്ന വഴി നമുക്ക് ചിന്തിക്കാന്‍ കൂടി പറ്റാത്തതാണ് അതുകൊണ്ടാണ് നമ്മള്‍ അത് വിട്ടതെന്നും ജോയ് മാത്യു പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top