ബിക്കിനി ഫോട്ടോ; ആര്‍ഷി ഖാനോട് ഫേസ്ബുക്ക് ചോദിച്ചത് രണ്ടുലക്ഷം രൂപ

arshi-khan-latest-hot-pic

തന്റെ ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പേജ് തന്നോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതായി നടിയും മോഡലുമായ ആര്‍ഷി ഖാന്‍. താരത്തിന്റെ ബിക്കിനി ഫോട്ടോ വൈറലായതോടെയാണ് പേജ് പൂട്ടിപ്പോയത്. എന്നാല്‍, പേജ് വീണ്ടും ഓപ്പണ്‍ ചെയ്യാന്‍ തന്നോട് പണം ആവശ്യപ്പെടുകയാണ് ചെയ്തത്. ഫേസ്ബുക്ക് സീനിയര്‍ എക്സിക്യൂട്ടീവ് ആയ ഒരാളാണ് പണം ആവശ്യപ്പെട്ടതെന്ന് താരം പറയുന്നു.

ചില്ലി കാശ് കൊടുക്കില്ലെന്നാണ് ആര്‍ഷി പ്രതികരിച്ചത്. ഇങ്ങനെ അനധികൃതമായി നല്‍കുന്ന പണത്തിനു ബില്‍ അടക്കമുള്ള രേഖകള്‍ ഉണ്ടാവില്ല. സൗജന്യ സേവനമായ ഫേസ്ബുക്കിന്റെ ഭാഗത്തു നിന്ന് ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടാകുന്നത് അഴിമതിയാണെന്നും കടുത്ത അനീതി പൊറുക്കാനാവില്ലെന്നും താരം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫേസ്ബുക്ക് വഴി ധാരാളം അഴിമതികള്‍ നടക്കുന്നുണ്ട്. ഒന്നുമല്ലാത്ത ആളുകള്‍ക്ക് പോലും ഫേസ്ബുക്ക് പേജുകളില്‍ ദശലക്ഷക്കണക്കിന് ലൈക്ക് കിട്ടുന്നു. ഈ സാഹചര്യത്തില്‍ പണം കൊടുത്ത് ലൈക്കുകളും ഫോളോവേഴ്സിനെയും നല്‍കുന്നത് മോശം നടപടിയാണ്. പണം ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആര്‍ഷി പറയുന്നു.

ബിക്കിനിക്ക് മുകളില്‍ ബുര്‍ഖ ധരിച്ചു നില്‍ക്കുന്ന യുവതിയുടെ ചിത്രം ആര്‍ഷിഖാന്റെ പേജിലൂടെ കഴിഞ്ഞയാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയത്. വിവാദചിത്രം ഇന്ത്യയിലെയും പാകിസ്താനിലെയും മതവിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിംങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ജമ്മുവിലെ മതപണ്ഡിതര്‍ ആര്‍ഷി ഖാനെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പേജ് ഫേസ്ബുക്ക് നീക്കം ചെയ്തത്. എന്നാല്‍ വിവാദമുണ്ടാക്കിയ ഫോട്ടോകള്‍ തന്റേതല്ലെന്നാണ് ആര്‍ഷി ഖാന്‍ പറയുന്നത്.

ബിക്കിനിയിട്ട ഒരു യുവതിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ഇത്തരം ഫോട്ടോകള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്ന് താഴെ കമന്റ് ചെയ്തിരുന്നതായും എന്നാല്‍ അത് കാണാതെയാണ് ആളുകള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും നടി പറയുന്നു.

Top