നന്ദുവിന് മുന്നില്‍ ഇതൊക്കെയെന്ത്? ക്യാന്‍സറിനെപ്പോലും തോല്‍പ്പിച്ച നന്ദുവിന്റെ ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ 10 ഇയര്‍ ചലഞ്ചാണ് താരം. പക്ഷേ ഇതിനിടയില്‍ ആണ് ഒരാളുടെ രണ്ട് മാസത്തെ ചലഞ്ച് വൈറലാകുന്നത്. ക്യാന്‍സറിനെ തോല്‍പ്പിച്ച നന്ദു തന്റെ ഏറ്റവും പുതിയ ഫോട്ടോ ഇട്ടാണ് എല്ലാവരെയും ചലഞ്ച് ചെയ്തത്.

ഇന്നിതാ അത്ഭുതം സംഭവിച്ചിരിക്കുന്നു… മഹാദേവന്‍ കനിഞ്ഞിരിക്കുന്നു… പ്രിയമുള്ളവരേ എന്നില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു… മനസ്സും മഹാദേവനും ഒന്നിച്ചപ്പോള്‍ ഞാന്‍ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ് ശ്വാസകോശത്തിലെ ക്യാന്‍സര്‍ കുത്തുകള്‍ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു… എന്നുറക്കെ വിളിച്ച് പറയുമ്പോഴുണ്ടാകുന്ന സന്തോഷമാണ് ആ കണ്ണുകളില്‍…നന്ദു പോസറ്റില്‍ പറയുന്നു.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…

അത്ഭുതം സംഭവിച്ചിരിക്കുന്നു…
മഹാദേവന്‍ കനിഞ്ഞിരിക്കുന്നു…
പ്രിയമുള്ളവരേ എന്നില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറയുന്നു…
മനസ്സും മഹാദേവനും ഒന്നിച്ചപ്പോള്‍ ഞാന്‍ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു..
എന്റെ ശരീരത്തില്‍ നിന്നും അവളുടെ പിടി അയയുകയാണ്
ശ്വാസകോശത്തിലെ ക്യാന്‍സര്‍ കുത്തുകള്‍ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..
പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനയില്‍ ഞാന്‍ വീണ്ടും ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മില്‍ ചേരുമ്‌ബോള്‍ ചില സമയത്ത് അത്ഭുതങ്ങള്‍ സംഭവിക്കും…
എന്റെ കാര്യത്തില്‍ അത് സംഭവിച്ചിരിക്കുന്നു…
പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തില്‍ വീഴുന്നവര്‍ക്ക് ആത്മവിശ്വാസവും സഹായവും ആകാന്‍ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..
അതാണ് സര്‍വ്വേശ്വരന്റെ തീരുമാനം…
ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകള്‍ക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാന്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നു…
അനുഗ്രഹിക്കുക
NB 1 : ഇതുവരെയുള്ള യുദ്ധത്തില്‍ ഞാന്‍ ജയിച്ചിരിക്കുന്നു..
യുദ്ധം തുടരും..
NB 2 : ഞാന്‍ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്ബാറും ആകില്ലെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു..

Top