വില്ലനെ പ്രേമിച്ച നായിക; കൊലക്കേസില്‍ ബാബുരാജ് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് വാണിവിശ്വനാഥ്

hqdefaultH

ചലച്ചിത്രരംഗത്തുനിന്ന് പലരും വിവാഹം കഴിക്കുകയും വേര്‍പിരിയുകയും ചെയ്യുന്നു. ഇന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നവര്‍ മലയാള ചലച്ചിത്രരംഗത്തുണ്ട്. വില്ലനെ പ്രണയിച്ച നായികയെക്കുറിച്ചാണ് പറയുന്നത്. ഒരുകാലത്ത് ബാബുരാജ് എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്കൊക്കെ പേടിയായിരുന്നു. വില്ലന്‍ വേഷങ്ങള്‍ മാത്രമേ ബാബുരാജ് കൈകാര്യം ചെയ്യാറുള്ളൂ.

എന്നാല്‍, ഇപ്പോള്‍ ബാബുരാജ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ചിരിയാണ്. വ്യത്യസ്ത രൂപത്തിലും വേഷത്തിലുമാണ് ബാബു ഇപ്പോള്‍ എത്തുന്നത്. ബാബുരാജിനെക്കുറിച്ച് പറയാന്‍ വാണിവിശ്വനാഥിന് നൂറു കാര്യങ്ങളാണ്. കൊലക്കേസില്‍ ബാബുരാജ് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് അറിയാമായിരുന്നുവെന്ന് വാണി പറയുന്നു. ലോ കോളജില്‍ പഠിക്കുമ്പോഴാണ് ബാബുരാജ് കേസില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഒരു കൊലക്കേസില്‍പ്പെട്ടു. ബാബുവും കൂടെ ഉണ്ടാകുമെന്ന ഊഹത്തില്‍ പോലീസ് അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നു. എല്‍എല്‍ബിക്ക് നല്ല മാര്‍ക്ക് വാങ്ങി ജയിച്ചത് ബാബുവേട്ടന് തുണയായെന്നും വാണി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

hqdefault

ഒരു പന്തായത്തിലൂടെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഞാനൊരു പാട്ടിന്റെ ചരണം ചൊല്ലി. അതിന്റെ പല്ലവി പറയാമോയെന്ന് ബാബുവേട്ടനോട് ചോദിച്ചു. പുള്ളിക്ക് അറിയില്ലെന്ന് കരുതിയാണ് ചോദിച്ചതെങ്കിലും ഉത്തരം അനായാസം പറഞ്ഞു. പിന്നീട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറാന്‍ അധികം വൈകിയില്ല. സിനിമയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും വാണി പറയുന്നു.

Top