ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ ഐശ്വര്യയ്ക്ക്; അവാര്‍ഡ് ആരാധ്യയ്ക്ക് സമര്‍പ്പിച്ചു

AISWARYA

ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് പട്ടം ലോകസുന്ദരി ഐശ്വര്യ റായ് സ്വന്തമാക്കി. തനിക്ക് കിട്ടിയ ഈ അംഗീകാരം തന്റെ മകള്‍ ആരാധ്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഐശ്വര്യ റായ് ബച്ചന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഐശ്വര്യ റായ് ബച്ചന് സമ്മാനിച്ചു.

ഒരു സ്ത്രീയെന്ന നിലയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതിലും സിനിമയെന്ന് തൊഴില്‍ തുടരാന്‍ കഴിയുന്നതിലും തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പ്രതികരിച്ചു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കാന്‍ പലപ്പോഴും സാധിച്ചതിലും ഏറെ അഭിമാനമുണ്ടെന്നും ഐശ്വര്യ പുരസ്‌കര വേളയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഐര്‍ഐ ഓഫ് ദി ഇയറിന്റെ പുരസ്‌കാര വിതരണത്തിനിടെയാണ് താരത്തിന് ഗ്ലോബല്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സമ്മാനിച്ചത്. ഇന്ത്യ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് 17 മേഖലയില്‍ നിന്നുള്ള പ്രമുഖരെയാണ് പരിഗണിച്ചിരുന്നത്.

Top