പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും പ്രണയിക്കാനൊരുങ്ങുന്നു

940967_724357897698234_5412293602807960095_n_145129299788

പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും തിരക്കിലാണ്, ബാഗ്ദാദിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം പാര്‍വ്വതി ഇനി കുഞ്ചാക്കോ ബോബന്റെ നായികയാകുകയാണ്. പ്രശസ്ത ചിത്രസംയോജകന്‍ മഹേഷ് നാരയണന്‍ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഹൈദരാബാദ്, ദുബായ്, ബാഗ് ദാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ആദ്യമായി ഇറാന്‍ തലസ്ഥാനമായ ബാഗ് ദാദില്‍ ചിത്രീകരിക്കുന്ന മലയാള ചിത്രം എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഗസ്റ്റ് ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. രാജേഷ് പിള്ള ചിത്രം മിലിയുടെ തിരക്കഥകൃത്താണ് മഹേഷ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റേ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top