ജ്യോതികയുടെ പുതിയ ചിത്രത്തെക്കുറിച്ച് സൂര്യ; ഷൂട്ടിങ് ആരംഭിച്ചു

jyothika

36 വയതിനിലെ എന്ന ചിത്രത്തിലെ ശക്തമായ കഥാപാത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ഒരാളാണ് ജ്യോതിക. ഭര്‍ത്താവായ നടന്‍ സൂര്യയുടെ പ്രോത്സാഹനമാണ് ജ്യോതിക വീണ്ടും സിനിമയിലെത്തിയത്. തന്റെ ജോ വീണ്ടും പുതിയ ചിത്രവുമായി നിങ്ങള്‍ക്കുമുന്നില്‍ എത്തുന്നുവെന്ന് സൂര്യ തന്നെയാണ് അറിയിച്ചത്.

കുട്രം കടിത്താല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബ്രഹ്മയുടെ ചിത്രത്തിലാണ് ജ്യോതിക കേന്ദ്രകഥാപാത്രമാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ജ്യോതികയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായും ഏവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പം വേണമെന്നും സൂര്യ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് സൂര്യ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീക്ക് പ്രാധാന്യം നല്‍കി തയ്യാറാക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്. സിനിമക്ക് വേണ്ടി ജ്യോതിക രണ്ടാഴ്ച നീണ്ടു നിന്ന ആക്ടിംഗ് വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തിരുന്നു. ഭാനുപ്രിയ, ഉര്‍വ്വശി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Top