അൻപതിൻ്റെ നിറവിൽ മധുബാല.!! വിശ്വസിക്കാനാകാതെ ആരാധകര്‍; രഹസ്യം തുറന്ന് പറഞ്ഞ് താരം

സിനിമാ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു മധുബാല. 90കളില്‍ മലയാളം തമിഴ് തെലുങ്ക് എന്നുവേണ്ട ഹിന്ദി ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഭാഷകളിലും ആരാധകരെ സൃഷ്ടിച്ച ശാലീന സുന്ദരിയാണ് മധുബാല. മണിരത്‌നത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ റോജയിലൂടെ ഏവരുടേയും മനം കവരാന്‍ മധുബാലയ്ക്ക് കഴിഞ്ഞു. യോദ്ധയിലെ പ്രകടനത്തിലൂടെ മലയാളികളുടേയും മനസില്‍ താരം കൂട്കൂട്ടി.

വിവാഹത്തോടെ സിനിമയില്‍ നിന്ന് താരം ഇടവേള എടുത്തിരുന്നു. 1999-ലായിരുന്നു മധു വിവാഹിതയാവുന്നത്. ബോളിവുഡ് നടി ജൂഹി ചൗളയുടെ സഹോദരന്‍ ആനന്ദ് ഷായാണ് മധുവിനെ വിവാഹം കഴിച്ചത്. ഭര്‍ത്താവിനും മക്കളായ അമേയ, കേയ എന്നിവര്‍ക്കുമൊപ്പം മുംബൈയിലാണ് മധു താമസിക്കുന്നത്. മാര്‍ച്ച് 26-ന് മധുബാലയുടെ 50-ാം പിറന്നാളായിരുന്നു. എന്നാല്‍ താരത്തിന്റെ പ്രായത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. റോജയിലെ സഹതാരം അരവിന്ദ് സ്വാമിയേക്കാള്‍ പ്രായം മധുവിനുണ്ടെന്നുള്ളത് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്പതാം വയസ്സിലും മധു യൗവനവും സൗന്ദര്യയും കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ചിട്ടയായ വ്യായാമവും ഭക്ഷണവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മധു അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ശേഷം പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുലാഖാത് എന്ന ചിത്രത്തിലൂടെ മധു സിനിമയില്‍ തിരിച്ചെത്തിയത്. തമിഴ്ചിത്രം അഗ്‌നിദേവിയാണ് മധുവിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തിലാണ് താരം എത്തുന്നത്.

Top