കഠിനാധ്വാനവും മികച്ച പ്രകടനവും; സണ്ണി ലിയോണിനെ പ്രശംസിച്ച് സല്‍മാന്‍ ഖാന്‍

ei-189385

ബോളിവുഡ് ഹോട്ട് സ്റ്റാര്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയ താരമാണ്. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമൊക്കെ സണ്ണിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇതിനു പിന്നാലെ സണ്ണിയെ പുകഴ്ത്തി കൊണ്ടെത്തിയത് മസില്‍മാന്‍ സല്‍മാന്‍ ഖാനാണ്. സണ്ണി ലിയോണ്‍ ഒരു പാഠമാണെന്നാണ് സല്ലു പറഞ്ഞത്.

ബോളിവുഡില്‍ വിജയത്തിലേക്കുള്ള താക്കോല്‍ കഠിനാധ്വാനവും കഴിവുമാണെന്നും ഇതിന് മികച്ച ഉദാഹരണമാണ് സണ്ണി ലിയോണെന്നും സല്‍മാന്‍ അഭിപ്രായപ്പെട്ടു. ബോളിവുഡില്‍ വിവേചനമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സല്‍മാന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതമോ ജാതിയോ ബോളിവുഡില്‍ ഒരു പ്രശ്നമല്ല. ആരുടേയും കുടുംബ പശ്ചാത്തലവും ബോളിവുഡില്‍ ഒരു ഘടകമാവാറില്ല. മികച്ച പ്രകടനം സ്‌ക്രീനില്‍ കാഴ്ച്ചവെച്ചാല്‍ ആളുകള്‍ ഇഷ്ടപ്പെടുമെന്നും സല്‍മാന്‍ പറഞ്ഞു. ഇതിന് ഉദാഹരണമാണ് സണ്ണിലിയോണ്‍.

ബിഗ്ബോസില്‍ ചെറിയൊരു താരമായി വന്ന സണ്ണി ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന താരമായി മാറിയതിന് പിന്നില്‍ അവരുടെ പ്രകടനമികവാണെന്നും താരം പറഞ്ഞു. നേരത്തേ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഷാരൂഖ്ഖാന്‍ പറഞ്ഞിരുന്നു. സണ്ണി ലിയോണിനെ പുകഴ്ത്തി അന്ന് ആമിര്‍ഖാനും രംഗത്ത് വന്നു.

Top