വിവാഹ ക്ഷണക്കത്ത് വരെ അച്ചടിച്ചു; അവസാന നിമിഷത്തില്‍ സല്‍മാനെ വേണ്ടെന്ന് നടി പറഞ്ഞു; കാരണം ഇതാണ്

ബോളിവുഡ് മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ ജീവിതത്തില്‍ കാമുകിയുടെ വേഷത്തില്‍ നിരവധിപ്പേരാണ് എത്തിയത്. വര്‍ഷങ്ങളോളം പ്രണയത്തിലാകുകയും പിന്നീട് അത് ഇല്ലാതുകയും ചെയ്യുന്നു. ആരുടെ ഭാഗത്താണ് തെറ്റെന്ന് പോലും അറിയില്ല. ഒരു കാമുകി പോകുമ്പോള്‍ അടുത്ത കാമുകി സല്‍മാനെ തേടിയെത്തുന്നു. അത് കാണുമ്പോള്‍ സല്‍മാന്റെ ഭാഗത്തല്ല തെറ്റെന്ന് ആരാധകര്‍ നിഗമനത്തിലെത്തുന്നു. എന്നാല്‍ ഒരു തവണ വിവാഹ ക്ഷണക്കത്ത് വരെ തയാറാക്കി കഴിഞ്ഞിട്ടാണ് ബന്ധം ഇല്ലാതായത്. അക്കാര്യത്തില്‍ തന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നുവെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

1988ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ നടി സംഗീത ബിജ്‌ലാനിയുമായി സല്‍മാന്‍ പ്രണയത്തിലായി. ഈ സൗഹൃദം ഒടുവില്‍ വിവാഹം കഴിക്കുമെന്ന സല്‍മാന്റെ വെളിപ്പെടുത്തല്‍ വരെയെത്തി. 93ല്‍ താരം ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 1994 മെയ് 27നു വിവാഹം നടത്താന്‍ തീരുമാനിക്കുകയും അത് അനുസരിച്ച് ക്ഷണക്കത്ത് വരെ അച്ചടിക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹം നടന്നില്ല.

സല്‍മാന്‍ തന്നെ വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് സംഗീത പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. കല്ല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്‍മാനില്ലെന്നും അന്നവര്‍ പറഞ്ഞിരുന്നു. സല്‍മാന് സോമി അലിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്. താന്‍ പിടിക്കപ്പെട്ടതോടെയാണ് വിവാഹം നടക്കാഞ്ഞതെന്ന് സല്‍മാനും സമ്മതിച്ചിരുന്നു.

Top