അരിജിത്തും സല്‍മാനും തമ്മില്‍ എന്താണ് പ്രശ്‌നം? അരിജിത്ത് പരസ്യമായി ക്ഷമാപണം നടത്തി

salman-khan-all-films

ബോളിവുഡ് സൂപ്പര്‍സ്റ്റര്‍ സല്‍മാന്‍ ഖാനും പിന്നണി ഗായകന്‍ അര്‍ജിത് സിംഗും തമ്മില്‍ എന്താണ് പ്രശ്‌നം? പരസ്യമായി അര്‍ജിത്ത് സല്‍മാന്‍ ഖാനോട് ക്ഷമ ചോദിച്ചു. താന്‍ പാടിയ ഗാനം പുതിയ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യരുതെന്ന് സല്‍മാനോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ക്ഷമാപണം നടത്തിയത്.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താനിലാണ് അര്‍ജിത് പാടിയിരിക്കുന്നത്. ഇവര്‍ തമ്മില്‍ എന്താണ് പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ലെങ്കിലും അടുത്തിടെ നടന്ന ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ടാണ് സല്‍മാന്റെ പിണക്കത്തിന് അരിജിത് കാരണമായതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കുന്ന സൂചന. ഇതേതുടര്‍ന്ന് സല്‍മാന്‍ തന്റെ പുതിയ ചിത്രമായ സുല്‍ത്താനില്‍ അരിജിത് പാടിയ പാട്ട് സല്‍മാന്‍ മറ്റൊരാളെ കൊണ്ട് പാടിച്ചതായും വ്യക്തമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സല്‍മാന് ഒരു തുറന്ന കത്ത് എന്ന പേരില്‍ അരിജിത്ത് നടത്തിയ പോസ്റ്റില്‍ താന്‍ സുല്‍ത്താനില്‍ പാടിയ പാട്ട് കളയരുതെന്നും സല്‍മാനോട് അപേക്ഷിക്കുന്നുണ്ട്.
അടുത്തിടെ നടന്ന സംഗീത പരിപാടിയില്‍ നടന്ന ഏതോ സംഭവത്തില്‍ സല്‍മാന് അരിജിത്തില്‍ നിന്നും അപമാനം നേരിടേണ്ടി വന്നിരുന്നതായും ഇക്കാര്യത്തില്‍ പല തവണ മാപ്പു പറഞ്ഞിട്ടും അരിജിത് എടുക്കുന്നില്ലെന്നും വ്യക്തമാകുന്നുണ്ട്.

നിതാ അംബാനിയുടെ പാര്‍ട്ടിയില്‍ വെച്ച് സല്‍മാനെ കണ്ടപ്പോഴും അരിജിത്തിന്റെ മാപ്പപേക്ഷ സല്‍മാന്‍ നിരസിക്കുകയായിരുന്നെന്നും പറയുന്നുണ്ട്. എന്തായാലും സല്‍മാനുള്ള തുറന്ന കത്ത് അരിജിത്ത് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

Top