രജനീകാന്ത് ഗ്യാങ്സ്റ്റര്‍ ലുക്കിലെത്തി; കബാലിയുടെ ടീസറെത്തി

KABALI

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഗ്യാങ്സ്റ്റര്‍ ലുക്കിലെത്തി. കബാലിയുടെ തകര്‍പ്പന്‍ ടീസര്‍ എത്തി. ഇതുവരെ കാണാത്ത സ്റ്റൈല്‍ മന്നന്റെ ആക്ഷനും അഭിനയവും നിങ്ങള്‍ക്ക് ഇതില്‍ കാണാം. തൊഴിലാളി ദിനമായ മെയ് ഒന്നിന് തന്നെ ടീസര്‍ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

മദ്രാസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ചിത്രത്തില്‍ അധോലോക നായകനായിട്ടെത്തുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ആരാധകരിലുമെല്ലാം വന്‍ ചര്‍ച്ചയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാധിക ആപ്തേ, ധന്‍ഷിക,ദിനേഷ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് രജനീകാന്തിനോടൊപ്പം കബാലിയില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍. രജനികാന്തിന്റെ ഭാര്യയായാണ് രാധിക ആപ്തേ കബാലിയില്‍ വേഷമിടുന്നത്.സന്തോഷ് നാരായണനാണ് കബാലിക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഏപ്രില്‍ 20ഓടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top