മഞ്ജു വാര്യര്‍ വോളിബോള്‍ പരിശീലിപ്പിക്കാന്‍ എത്തുന്നു; കരിങ്കുന്നം സിക്‌സസ് കാണൂ

Manju-Warrier-in-Karinkunnam-Sixes-as-a-Volleyball-coach3

മഞ്ജു വാര്യര്‍ ഇത്തവണ കളി പഠിപ്പിക്കാന്‍ കളിക്കളത്തിലിറങ്ങുകയാണ്.  വോളിബോള്‍ കോച്ചായി എത്തുന്ന മഞ്ജുവിന്റെ പുതിയ ചിത്രമാണ് കരിങ്കുന്നം സിക്സസ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വീറും വാശിയും ഉള്ള ഒരു കഥാപാത്രവുമായിട്ടാണ് മഞ്ജു ചിത്രത്തിലെത്തുന്നത്.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സുധീര്‍ കരമന, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ രാജാണ് സംഗീതം. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയിലില്‍ കഴിയുന്നവരുടെ ജീവിതമാണ് പ്രധാനമായും ചിത്രത്തില്‍ കാണിക്കുന്നത്.

 

Top