ഗ്ലാമര്‍ വേഷം ചെയ്യാന്‍ താല്‍പര്യമില്ല; തെട്ടുരുമി അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നും മഡോണ

kadhalum-kadanthu-pogum-heroine-madonna-sebastian

പ്രേമം എന്ന ഒറ്റ സിനിമയിലെ കുറച്ച് സീനുകള്‍ കൊണ്ട് ശ്രദ്ധേയമായ താരമാണ് മഡോണ സെബാസ്റ്റിയന്‍. സെലിന്‍ എന്നു വിളിക്കാനാണ് പലര്‍ക്കും ഇഷ്ടം. അത്രമാത്രം ആ കഥാപാത്രം പ്രേക്ഷയകര്‍ക്കിടയില്‍ കടന്നുചെന്നു. തമിഴില്‍ സേതുപതിക്കൊപ്പം അഭിനയിച്ചതോടെ തമിഴ് സിനിമാ ലോകത്തിനും മഡോണ പ്രിയപ്പെട്ട താരമായി.

തമിഴില്‍ വിജയ് സേതുപതിക്കൊപ്പം വീണ്ടും അഭിയനിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് മഡോണ. വിജയ്യോടൊപ്പം അഭിനയിക്കാന്‍ വളരെ എളുപ്പമാണെന്നും നല്ലൊരു വ്യക്തിത്വമാണെന്നും മഡോണ പറയുന്നു. തിരക്കേറിയ താരമായി മാറിയെങ്കിലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മഡോണയ്ക്ക് താല്‍പര്യമില്ല. ഗ്ലാമര്‍ വേഷങ്ങളോ അഭിനേതാക്കളുമായി തൊട്ടുരുമി അഭിനയിക്കാനോ പറ്റില്ലെന്ന് ആദ്യമേ തന്നെ ആളുകളോട് പറയും. നിലവിലെ സാഹചര്യത്തില്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നും മഡോണ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Madonna-Sebastian

ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍ എന്നെ കെട്ടിപ്പിടിക്കുന്നതു വരെ എന്നെ അസ്വസ്ഥയാക്കും. ഒരുപക്ഷേ സുഹൃത്തുക്കളില്‍ ആരെങ്കിലുമാണെങ്കില്‍ അത് പ്രശ്‌നമല്ല. മഡോണ പറഞ്ഞു. സ്‌ക്രീനില്‍ തൊട്ടുരുമി അഭിനയിക്കുന്നതിനോട് എതിരല്ല ഞാന്‍. അത്തരം രംഗങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന താരങ്ങളുമുണ്ട്. അത് വളരെ മനോഹരമാക്കുന്നവരും. എന്നാല്‍ ഞാനവരില്‍പെടില്ലെന്നെ പറഞ്ഞൊള്ളൂവെന്നും മഡോണ വ്യക്തമാക്കി.

vijay-story-fb

പ്രേമം തെലുങ്കില്‍ നാഗചൈതന്യയ്‌ക്കൊപ്പമുള്ള അഭിനയം രസകരമായിരുന്നെന്നും നടി പറയുന്നു. ഫ്രണ്ട്‌ലി ആക്ടറാണ് നാഗ ചൈതന്യ. എനിക്ക് തെലുങ്ക് അറിയില്ലാത്തതിനാല്‍ അദ്ദേഹം പറയുന്ന തമാശകള്‍ പകുതി മനസ്സിലാക്കാന്‍ സാധിച്ചില്ല. തെലുങ്ക് ഭാഷ കുറച്ച് ബുദ്ധിമുട്ടാണെന്നും മഡോണ പറഞ്ഞു.

Top