നമ്മുടെ പിടി മാഷ് മറാഠിക്കാരിയെ കല്യാണം കഴിച്ചാല്‍ എങ്ങനെയിരിക്കും; ചിരിച്ച് മരിക്കാന്‍ പോപ്പ്‌കോണ്‍ എത്തുന്നു; ടീസര്‍ കാണൂ

POPCORN

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമെത്തുന്നു. പിടി മാഷ് എന്നു വിളിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. പൊട്ടിച്ചിരിപ്പിച്ച ആ പിടി മാഷിനെ മലയാളി ഒരിക്കലും മറക്കില്ല. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പോപ്പ്കോണിന്റെ ടീസറെത്തി.

സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ശ്രിന്ദ അര്‍ഹാനാണ് ചിത്രത്തിലെ നായിക. സുധീര്‍ കരമന, ഇന്ദ്രന്‍സ്, കലിംഗ ശശി, ദീപ്തി തുളി, അഞ്ജലി അനീഷ് ഉപാസന, ഭഗത് മാനുവേല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകരനും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നതും അനീഷ് ഉപാസനയാണ്. മഹാരാഷ്ട്രയിലാണ് ചിത്രത്തിന്റെ പകുതിയിലേറെ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top