രാജകുമാരിയാകാൻ ശ്രുതിഹാസൻ ഇല്ല ; പകരം നായികയായി നയൻ‌താര

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സംഘമിത്ര എന്ന സിനിമയില്‍ നിന്ന് ശ്രുതി ഹാസന്‍ പുറത്തായത് സിനിമാ ലോകത്ത് വലിയ വാര്‍ത്ത ആയിരുന്നു. എന്തായാലും ശ്രുതി ഹാസനു പകരം നയന്‍താര നായികയാകും എന്നതാണ് പുതിയ വാര്‍ത്ത. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സംഘമിത്ര എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടായിരുന്നു ശ്രുതി ഹാസന്‍ അഭിനയിക്കേണ്ടിയിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ശ്രുതി ഹാസനെ വച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. എന്നാല്‍ പിന്നീട് ശ്രുതി ഹാസന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത് നിര്‍മ്മാതാക്കളായ ശ്രീ തെന്‍ട്രല്‍ ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. എട്ടാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയില്‍ ഒരു രാജ്യത്തെ നയിക്കുന്ന രാജകുമാരിയായ സംഘമിത്രയായായി അഭിനയിക്കാന്‍ നയന്‍‌താരയെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സുന്ദര്‍ സി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ജയം രവിയും ആര്യയുമാണ് നായകന്‍മാര്‍. എ ആര്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top