മരണമാസ്സ് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍; കുമ്മട്ടിപ്പാടത്തിന്റെ പുതിയ പോസ്റ്റര്‍

maxresdefault

കലിപ്പ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഒന്നു കൂടി കലിപ്പ് കൂട്ടാനൊരുങ്ങുകയാണ് നമ്മുടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ കുമ്മട്ടിപ്പാടത്തിന്റെ പുതിയ പോസ്റ്റര്‍ കണ്ടാല്‍ അങ്ങനെയേ തോന്നൂ. ദുല്‍ഖര്‍ കലിപ്പ് ലുക്കിലാണ് എത്തിയത്.

കൊച്ചിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നാല്‍പ്പതുകാരന്റെ വേഷത്തിലും ദുല്‍ഖര്‍ എത്തുന്നുണ്ട്.
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നയും റസൂലും , ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. മെയ് 20 നാണ് ചിത്രം തിയറ്ററില്‍ എത്തുകയെന്നാണ് വിവരങ്ങള്‍.

Top