താന്‍ ആരെയും ഭയപ്പെട്ട് പിന്മാറുന്നവനല്ല; രജനികാന്ത് തമിഴനല്ലെന്ന് വിജയകാന്ത്

rajinikanth-vijaykanth

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് തമിഴ്‌നാട്ടില്‍ പുതിയ പ്രശ്‌നത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടുകാരുടെ പ്രിയ നടന്‍ രജനികാന്തിനെക്കുറിച്ച് മോശം പറഞ്ഞാല്‍ എങ്ങനെയിരിക്കും. രജനികാന്തിനെതിരെ ആരോപണം ഉന്നയിച്ചതോടെ ആരാധകര്‍ ഇളകി മറിഞ്ഞിരിക്കുകയാണ്.

രജനികാന്ത് തമിഴനല്ലെന്ന ആരോപണമാണ് തമിഴ്‌നാട്ടുാകരെ ചൊടിപ്പിച്ചത്. ബെംഗളൂരുവില്‍ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച രജനിയെ നിങ്ങള്‍ എന്തിനാണ് തമിഴനെന്ന് വിളിക്കുന്നതെന്നാണ് വിജയകാന്ത് ചോദിച്ചത്. രജനി ആരാധകര്‍ വിജയ്കാന്തിന്റെ കോലം കത്തിക്കുകയും ചെന്നൈയിലടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ആരേയും ഭയപ്പെടുന്നില്ലെന്നും രജനികാന്തിനെ പോലെ പേടിച്ച് പിന്മാറുന്നവനല്ല താനെന്നും വിജയകാന്ത് പറയുകയുണ്ടായി. ഇതിനിടെ രംഗത്തുവന്ന രജനി ഫാന്‍സ് സൂപ്പര്‍സ്റ്റാര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ട് നല്‍കാമെന്ന് തലൈവര്‍ (രജനികാന്ത്) പറഞ്ഞിട്ടുണ്ട്.

എന്നാല്‍ തലൈവരെ ഇതിലേക്ക് വലിച്ചിഴച്ചത് വിജയകാന്താണ്. അതുകൊണ്ട് തന്നെ രജനി തക്കതായ മറുപടി നല്‍കി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്ന് ആരാധകര്‍ പറഞ്ഞു.

Top