വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സിനിമാ-സീരിയല്‍ നടന്‍ ആര്‍ ഗോവിന്ദപ്പിള്ള അന്തരിച്ചു

actor-kochaniyan-paased-away

കൊല്ലം: അച്ഛനായും മുത്തച്ഛനായും അനുജനായും ഒട്ടേറെ സിനിമയിലും സീരിയലിലും അഭിനയിച്ച കൊച്ചനിയന്‍ എന്ന ആര്‍ ഗോവിന്ദപ്പിള്ള അന്തരിച്ചു. 72 വയസ്സായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതനാണ് ആര്‍ ഗോവിന്ദപ്പിള്ള. സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കാലത്ത് ദിവസവും വന്നുക്കൊണ്ടിരുന്ന താരമായിരുന്നു അദ്ദേഹം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു ആര്‍ ഗോവിന്ദപ്പിള്ള. ജില്ലാ സഹകരണ ബാങ്ക് റിട്ട. സീനിയര്‍ മാനേജരായിരുന്നു കൊച്ചനിയന്‍. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത അറബിക്കടലിന്റെ കൊച്ചനിയന്‍ ആദ്യം അഭിനയിച്ച സീരിയല്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കാര്യം നിസാരം ആയിരുന്നു ആദ്യ സിനിമ. നേരറിയാന്‍ സിബിഐ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴു രാത്രികള്‍ ആണ് അവസാനം അഭിനയിച്ച സീരിയല്‍. ഇത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

Top