ജിഷ പിപി തങ്കച്ചന്റെ മകളാണോ? സത്യം പുറത്തു പറയാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് 10ലക്ഷം വാഗ്ദാനം ചെയ്തുവെന്ന് ജിഷയുടെ പിതാവ്

THANKACHAN

കൊച്ചി: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പിപി തങ്കച്ചനും മകനും ബന്ധമുണ്ടെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നുമുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കുന്ന വെളിപ്പെടുത്തല്‍. ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്ന് ജിഷയുടെ പിതാവ് പറയുന്നു. സത്യം പറയാതിരിക്കാന്‍ തനിക്ക് 10 ലക്ഷം രൂപ കോണ്‍ഗ്രസ് നേതാവ് വാഗ്ദാനം ചെയ്തതായിട്ടാണ് പിതാവ് പറയുന്നത്.

ജിഷയുടെ അമ്മ രാജേശ്വരി തന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ വാദം പച്ചക്കള്ളമെന്നും ജിഷയുടെ പിതാവ് പാപ്പു പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ മാസങ്ങളോളം ജോലി ചെയ്തിട്ടുണ്ടെന്ന് പാപ്പു പറഞ്ഞു. പിപി തങ്കച്ചന് രാജേശ്വരിയെ നന്നായി അറിയാം. ഇക്കാര്യങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സുഹൃത്തായ ജോളി എന്നയാള്‍ കഴിഞ്ഞ ദിവസം തന്നെ സമീപിച്ചെന്നും പാപ്പു വെളിപ്പെടുത്തി.

അതേസമയം, ജിഷയുടെ അമ്മയെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. നേരത്തെ ലഭിക്കാത്ത പല വിവരങ്ങളും ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യം വെളിപ്പെടുത്തുന്നില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം ദിവസം സമീപത്തുള്ള ഇരിങ്ങോള്‍ക്കാവില്‍ കുട്ടികള്‍ കണ്ട അപരിചിതനെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജിതപ്പെടുത്തി.

Top