യുഡിഎഫില്‍ പൊട്ടിത്തെറി!..ആഞ്ഞടിച്ച് കെ സുധാകരൻ !രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിനെതിരെ കൂട്ടത്തോടെ കോൺഗ്രസ്‌ നേതാക്കൾ

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിനെച്ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കിയെന്ന് കെ. സുധാകരന്‍ കുറ്റപ്പെടുത്തി.രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചതും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും. നേതൃത്വത്തിനെതിരെ കെ. സുധാകരന്‍ രംഗത്തെത്തി. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണം, പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ്‌ ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ഉന്നംവച്ചാണ്‌ പടയൊരുക്കം. തെരഞ്ഞെടുപ്പ്‌ തോൽവി വിലയിരുത്താൻ ചേർന്ന രാഷ്‌ട്രീയകാര്യ സമിതിയിലും നേതാക്കൾ ഏറ്റുമുട്ടി. മുസ്ലിംലീഗും ആർഎസ്‌പിയും അതൃപ്‌തി പരസ്യമാക്കിയതോടെ യുഡിഎഫിലും അസ്വസ്ഥത പുകയാൻ തുടങ്ങി.എന്നാല്‍, യുഡിഎഫിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തില്‍ ആവര്‍ത്തിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞെങ്കിലും പാര്‍ട്ടിയ്ക്ക് തിരിച്ചടി ഉണ്ടായെന്ന് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്നാണ് ഇന്നത്തെ യോഗം വ്യക്തമാക്കിയത്. എന്നാല്‍, 2015ലെ കണക്ക് നിരത്തി പരാജയം മറയ്ക്കാനാകില്ലന്ന് അംഗങ്ങള്‍ തുറന്നടിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിനെച്ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കിയെന്നും താഴെത്തട്ടു മുതല്‍ അഴിച്ചു പണി വേണമെന്നും പ്രവര്‍ത്തിക്കാത്ത മുഴുവന്‍ പേരെയും ഒഴിവാക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


തെരഞ്ഞെടുപ്പില്‍ നടന്നത് ഗ്രൂപ്പ് കളിയെന്ന് പി.ജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ്. താഴെത്തട്ടില്‍ പാര്‍ട്ടിയില്ല. പാവപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് പോലും ഒരു പൈസ പ്രചാരണത്തിന് നല്‍കാന്‍ കെപിസിസിയ്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ പോലും രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് പി.സി ചാക്കോ പറഞ്ഞു. ഇതോടെ യുഡിഎഫിലുണ്ടായ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

കോൺഗ്രസിനെതിരെ നിശിത വിമർശമാണ്‌ മുസ്ലിംലീഗും ആർഎസ്‌പിയും അഴിച്ചുവിട്ടത്‌. നേതൃമാറ്റം അനിവാര്യമാണെന്ന വികാരമാണ്‌ മുസ്ലിംലീഗ്‌ ഉന്നതാധികാര സമിതിയിൽ പ്രകടമായത്‌. ഉമ്മൻചാണ്ടിയെ മാറ്റിനിർത്തി മുല്ലപ്പള്ളിക്കും ചെന്നിത്തലയ്‌ക്കും എതിരെയാണ്‌ ലീഗിന്റെ കുന്തമുന. കോൺഗ്രസ്‌ നേതാക്കളുടെ അനൈക്യവും വാക്‌പ്പോരുമാണ്‌ തോൽവിക്ക്‌ മുഖ്യ കാരണമെന്ന്‌ ലീഗ്‌ വിലയിരുത്തി‌. പലതും പറയാനുണ്ടെന്നും യുഡിഎഫ്‌ യോഗത്തിൽ പറയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ്‌ നൽകി.

എംപിമാരായ കെ മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ എന്നിവർ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ്‌ കാര്യങ്ങൾ രാഹുൽ ഗാന്ധിയെ നേരിട്ട്‌ കണ്ട്‌ ധരിപ്പിക്കുമെന്ന്‌ സുധാകരൻ വ്യക്തമാക്കി. അടിമുടി അഴിച്ചുപണി വേണമെന്ന നിലപാടിലാണ്‌ ഇവർ. നേതൃമാറ്റ ആവശ്യമുയർന്നതിനെത്തുടർന്ന്‌ രാഷ്‌ട്രീയകാര്യസമിതി യോഗത്തിലും വാദപ്രതിവാദം അരങ്ങേറി. തിരിച്ചടി മറികടക്കാൻ ‘സർജിക്കൽ സ്ട്രൈക്ക്‌ ’ വേണമെന്നാണ്‌ ആവശ്യം.

ഗ്രൂപ്പ്‌ പരിഗണനയുടെ അടിസ്ഥാനത്തിലാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥിനിർണയം നടത്തിയതെന്നും ന്യൂനപക്ഷം കോൺഗ്രസിനെ കൈവിട്ടെന്നും മുതിർന്ന നേതാവ്‌ പി ജെ കുര്യനും വെടിപൊട്ടിച്ചു. വെൽഫെയർ പാർടി സഖ്യത്തിലടക്കം കെപിസിസി പ്രസിഡന്റും യുഡിഎഫ്‌ കൺവീനറും തർക്കിച്ചത്‌ അനൈക്യത്തിന്‌ തെളിവാണെന്ന്‌ ആർഎസ്‌പി സെക്രട്ടറി എ എ അസീസ്‌ ആരോപിച്ചു. ഷിബു ബേബി ജോണും കോൺഗ്രസിനെതിരെ വിമർശം ഉന്നയിച്ചു.

തിരുവനന്തപുരത്തെയും പാലക്കാട്ടെയും പ്രമുഖ നേതാക്കൾക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തെ ദയനീയ തോൽവിക്കും വോട്ട്‌ കച്ചവടത്തിനും ഉത്തരവാദികളായ മുൻ മന്ത്രി വി എസ്‌ ശിവകുമാർ, ഡിസിസി പ്രസിഡന്റ്‌ നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി എന്നിവരെ പുറത്താക്കണമെന്നാണ്‌ ആവശ്യം. വി കെ ശ്രീകണ്‌ഠൻ എംപിക്കെതിരെ നടപടി വേണമെന്ന്‌ പാലക്കാട്ട്‌ ആവശ്യമുയർന്നു.

കോൺഗ്രസ്‌ നീറിപ്പുകയുന്നതിനിടെ ഘടകകക്ഷികൾകൂടി രംഗത്തിറങ്ങിയത്‌ കെപിസിസി നേതൃത്വത്തിന്‌ ഇരട്ടപ്രഹരമായി. തോൽവിയിൽ ഹൈക്കമാൻഡ്‌ അസംതൃപ്‌തരാണ്‌. പരാജയത്തിന്റെ പേരിൽ നേതൃമാറ്റമെന്ന ആവശ്യം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തള്ളി. കേരള നേതൃത്വത്തെ പരസ്യമായി തള്ളിപ്പറഞ്ഞില്ലെങ്കിലും ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കൂടാരം മാറ്റാൻ പഴുത്‌ തേടുകയാണ്‌ കെ സി വേണുഗോപാൽ എന്നാണ്‌ സൂചന.

Top