പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്

ആദ്യ ഫല സൂചനകള്‍ വരുന്നതിന് മുമ്പ് രാജ്യത്തെ ഞെ്ട്ടിച്ച് കോണ്‍ഗ്രസ്. അസാധ്യമെന്ന് കരുതിയിരുന്ന ഒരു മുന്നണിക്ക് രൂപം കൊടുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍. സെകുലര്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പുതിയ മുന്നണി വരും. യുപിഎയുടെ ഘടക കക്ഷികള്‍ക്കൊപ്പം ഇതുവരെ മുന്നണിയില്‍ ചേരാതിരുന്ന ആറു പാര്‍ട്ടികള്‍ ചേരും.

ജനവിധി അനുകൂലമെങ്കില്‍ എസ് ഡി എഫ് എന്ന പേരില്‍ രാഷ്ട്രപതിയെ കാണും. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി, തെലുഗു ദേശം പാര്‍ട്ടി, ഇടതുപക്ഷം എന്നീ പാര്‍ട്ടികള്‍ കൂടി യുപിഎയുടെ ഭാഗമാകുമെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം അഭിപ്രായഭിന്നതകള്‍ മറന്ന് സംഖ്യം സാധ്യമാക്കാനായിരിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top