രാഹുല്‍ യുഎഇയില്‍; ആവേശത്തില്‍ പ്രവാസികള്‍, ഉജ്ജ്വല വരവേല്‍പ്പ്

ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇയില്‍ എത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഹുല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്‍കി. വിമാനത്താവളത്തിന് പുറത്ത് വലിയ ജനാവലിയാണ് രാഹുലിനെ കാത്ത് നിന്നത്.
കേരളത്തില്‍ നിന്നുള്ള എം.പിമാരുമായി പത്തു മിനിറ്റ് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജുമേറയിലെ ഹോട്ടലിലേക്ക് രാഹുല്‍ പുറപ്പെട്ടത്. ഇന്ന് വൈകീട്ട് 4.30ന് ദബൈ രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാഹുല്‍ പൊതുജനങ്ങളോട് സംസാരിക്കും. അബൂദബിയില്‍ ശൈഖ് സായിദ് ഗ്രാന്റമോസ്‌കിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഇന്ത്യന്‍ വാണിജ്യ നായകരുടെ സംഗമങ്ങളിലും രാഹുല്‍ പങ്കെ ടുക്കും
യുഎഇ സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി പ്രവാസി ലോകത്തെ വിവിധ സംഘടനകളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് എംപിമാരും യുഎഇയില്‍ ക്യാപ് ചെയ്യുന്നുണ്ട്.

Top