പണിയെടുത്തവരെ ഒഴിവാക്കി ഹൈക്കമാണ്ട് സുഖ്‍വിന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നു !കോൺഗ്രസിൽ അടി തുടങ്ങി !പ്രതിഷേധവുമായി പ്രതിഭാ അനുകൂലികൾ.. മുതലാക്കാൻ ബിജെപി

ഷിംല | സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ പേരിന് കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകാരം നൽകി. മറ്റു നേതാക്കളുമായി ചർച്ച നടത്തിയ ശേഷം ശനിയാഴ്ച വൈകീട്ട് സുഖ്‍വിന്ദറിനെ ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി പ്രഖ്യാപിക്കും.മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്.

രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി. സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ചെങ്കിലും ഹൈക്കമാൻഡ് അംഗീകരിച്ചില്ല. പ്രതിഭയെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് വിവരം. അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവ‍ര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരാകണം മുഖ്യമന്ത്രിയെന്നതിൽ കോൺഗ്രസിൽ തര്‍ക്കം ആരംഭിച്ചത്. എംഎൽഎമാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടു. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷവും സുഖ് വിന്ദർ സിംഗിന് ഒപ്പമാണെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ് സുഖ് വിന്ദറിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നും നാലാം തവണയും വിജയിച്ചുവന്ന നേതാവാണ് സുഖ് വിന്ദ‍ര്‍. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി തലവനായിരുന്നു അദ്ദേഹം.

കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ് സുഖ്‍വിന്ദർ സിംഗ് സുഖു. ഹൈക്കമാൻഡിലും സംഘടനയിലും അദ്ദേഹത്തിന് ആഴത്തിലുള്ള സ്വാധീനമുണ്ട്. ജനങ്ങൾക്കിടയിലും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. മൂന്നാം തവണയും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കരുക്കൾ നീക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരെ പാർട്ടിയിൽ പലപ്പോഴും നിലപാടെടുത്ത നേതാവാണ് അദ്ദേഹം.

Top