കര്‍ണാടകയില്‍ കാലിടറി കോണ്‍ഗ്രസ്, മുതലെടുപ്പിന് ബിജെപി; മന്ത്രിപദവി പോയ നേതാക്കന്മാര്‍ ബിജെപിയിലേക്ക്, പിന്നാലെ അണികളും

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കാലിടറുന്നു. പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റതിന് പിന്നാലെ മന്ത്രിസ്ഥാനം നഷ്ടമായ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ജാര്‍കിഹോളിയും ആര്‍ ശങ്കറും ബിജെപിയില്‍ ചേര്‍ന്നേക്കും. പുതിയ എട്ട് മന്ത്രിമാര്‍ കര്‍ണാടയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വെല്ലുവിളിയാകുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായിട്ടാണ് എട്ട് മന്ത്രിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ രമേശ് ജാര്‍കിഹോളിക്ക് മന്ത്രിപദവി നഷ്ടമായി. മുന്‍സിപ്പല്‍ വകുപ്പ് മന്ത്രി ആയിരുന്നു ഇദ്ദേഹം. രമേശ് ജാര്‍കിഹോളിക്ക് മന്ത്രിപദവി നഷ്ടമായപ്പോള്‍ സഹോദരന്‍ സതീഷ് ജാര്‍കിഹോളിക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ രമേശ് സംതൃപ്തനല്ല. ഇതാണ് ബിജെപിയിലേക്ക് ചുവടുമാറ്റാനുള്ള കാരണം.വനം മന്ത്രി ആര്‍ ശങ്കര്‍ ആണ് മറ്റൊരാള്‍.
ഒട്ടേറെ എംഎല്‍എമാരുടെ പിന്തുണയുള്ള നേതാവാണ് രമേശ് ജാര്‍കിഹോളി. തനിക്കൊപ്പമുള്ള എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന് രമേശ് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ, ബെലഗാവി മേഖലയില്‍ ഭിന്നത രൂക്ഷമാകുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കും.ടൈംസ് നൗ റിപ്പോര്‍ട്ടിലുള്ളത്.
രമേശിനൊപ്പം ബിജെപിയില്‍ ചേരാന്‍ സാധ്യതയുള്ള എംഎല്‍എമാരുടെ വിവരം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടു. അത്താനിയിലെ മഹേഷ് കാമതല്ലി, കഗ്വാഡിലെ ശ്രീമന്ത് പാട്ടീല്‍ എന്നിവര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ കോണ്‍ഗ്രസ് എംഎല്‍സിയായ വിവേക് റാവു പാട്ടീലും പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസില്‍ അസംതൃപ്തര്‍ കൂടി വരുന്നതില്‍ പ്രതീക്ഷയിലാണ് ബിജെപി. പുറത്താക്കപ്പെട്ട മന്ത്രിമാരുമായി ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Top