കേരളത്തില്‍ നിരവധി പ്രമുഖര്‍ ബിജെപിയിലേക്ക്..!! 30 ലക്ഷം അംഗങ്ങളെ ചേര്‍ക്കാന്‍ കര്‍മ്മപദ്ധതി

വോട്ടിന്റെ എണ്ണത്തില്‍ വളര്‍ച്ച നേടാന്‍ കഴിയുന്നുണ്ടെങ്കിലും എടുത്ത് പറയാവുന്ന ഒരു വിജയം പോലും സ്വന്തമാക്കാനാകാത്ത അവസ്ഥയിലാണ് ബിജെപി. ഇതിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിക്കുന്നതോടെ ബിജെപിയുടെ വളര്‍ച്ച വലിയതോതിലാകുമെന്നാണ് സംസ്ഥാന നേതൃത്വം കണക്ക്കൂട്ടുന്നത്.

പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ ക്യാമ്പയിന്‍ ജൂലൈ ആറു മുതല്‍ ആരംഭിക്കും. ജൂലൈ ആറുമുതല്‍ ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്‌കോളിലൂടെയും അപേക്ഷാ ഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്. ജൂലൈ 6ന് വരാണസിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ദേശീയ തലത്തില്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തില്‍ അന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വച്ച് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നടത്തും. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളെ കൂടാതെ ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ അംഗത്വം 30 ലക്ഷമായി ഉയര്‍ത്തുക എന്നാതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിക്കും.

ന്യൂനപക്ഷ, ആദിവാസി, പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രത്യേക കര്‍മ്മ പരിപാടികള്‍, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കോളനികള്‍, പ്രധാന നഗര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ബൂത്തുകളും ഹെല്‍പ്പ്ഡസ്‌ക്കുകളും സ്ഥാപിക്കുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

Top