ഇന്ത്യ തൂത്തുവാരാൻ ബിജെപിയുടെ മി​ഷ​ൻ 350 പ്ല​സ് !..2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പത്ത്‌ സീറ്റ്

ന്യൂഡൽഹി:ഇന്ത്യ തൂത്തുവാരാൻ ബിജെപിയുടെ തന്ത്രം . ലോക്സഭയിലേക്ക് 2019ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലോക്‌സഭയിൽ 350 ൽ അധികം സീറ്റുകൾ പിടിക്കുക എന്നതാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ചുക്കാൻ പിടിക്കുന്ന പുതിയ തെരഞ്ഞെടുപ്പു തന്ത്രത്തിന്‍റെ ലക്ഷ്യം. മിഷൻ 350 പ്ലസ് എന്നു പേരിട്ടിരിക്കുന്ന തെരഞ്ഞെടുപ്പു യജ്ഞത്തിൽ ബിജെപി നേട്ടമുണ്ടാക്കിയ പുതിയ മേഖലകളിൽ നിന്നു 150 സീറ്റുകൾ അധികം പിടിക്കുകയാണു ലക്ഷ്യം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നു കൂടുതൽ സീറ്റുകൾ കേരളത്തിൽ ലക്‌ഷ്യം പത്ത് സീറ്റ് . തന്ത്രങ്ങൾ മെനഞ്ഞു ബിജെപി.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പത്ത് ലോക്‌സഭാ സീറ്റുകൾ പിടിച്ചു ഗംഭീര വിജയം ഉറപ്പാക്കാൻ ആർഎസ്എസ് നേരിട്ടു രംഗത്തിറങ്ങുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുന്നതിനായി മിഷൻ 2019 പ്രഖ്യാപിച്ച ആർഎസ്എസ് ഇതിനായി രണ്ടു സംസ്ഥാനങ്ങളിലും നൂറു വീതം കർമ്മസമിതി അംഗങ്ങളെയും രംഗത്ത് ഇറക്കിയിട്ടുണ്ട്. ഈ രണ്ടു സംസ്ഥാനങ്ങളിലും ഭൂരിപക്ഷ സമുദായങ്ങളുടെ ധ്രുവീകരണം ഉറപ്പാക്കി ഭരണം പിടിക്കുകയാണ് ആർഎസ്എസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് എല്ലാ ജി്ല്ലയിലും ബലിദാനികളെ സൃഷ്ടിക്കാനും ഇതിലൂടെ ബിജെപി നേതൃത്വത്തിനു ജനങ്ങൾക്കിടയിൽ സഹതാപ തരംഗം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമവും നടത്തുന്നുണ്ട്. സംസ്ഥാനത്ത് വ്യാപകമായി സംഘർഷം സൃഷ്ടിച്ച് സംസ്ഥാന സർക്കാർ ക്രമസമാധാന രംഗത്ത് വൻ പരാജയമാണെന്നു വരുത്തി തീർക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് ആർഎസ്എസ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ ആർഎസ്എസിനു കൂടുതൽ ബലിദാനികളെ സൃഷ്ടിക്കാനും സാധിക്കും. ഇത്തരത്തിൽ ബലിദാനികളെ കൂടുതലായി സൃഷ്ടിക്കുന്നതു സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ തുറന്നു കാട്ടാനുള്ള വഴിയാകുമെന്നാണ് ആർഎസ്എസ് നേതൃത്വം കണക്കു കൂട്ടുന്നത്. ഈ സാഹചര്യത്തിൽ ജനകീയ സമരങ്ങളിലൂടെ ബിജെപി നേതൃത്വം ജനങ്ങളുടെ മനസിൽ ഇടം പിടിക്കണമെന്നും ആർഎസ്എസ് നിർദേശമുണ്ട്.bjp-flags-dih

തെരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയുന്നതിനായി കഴിഞ്ഞ ദിവസം അമിത്ഷാ വിളിച്ച് ചേർത്ത യോഗത്തിൽ എട്ട് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുത്തു. യോഗത്തിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അവലോകനങ്ങളും പങ്കുവച്ചു. ഇതിനുപുറമേ അമിത്ഷാ സന്ദർശനം നടത്തിയ സംസ്ഥാനങ്ങളിലെ അവസ്ഥയും യോഗത്തിൽ വിലയിരുത്തി. ഓരോ കേന്ദ്രമന്ത്രിമാർക്ക് അഞ്ച് ലോക്സഭാ സീറ്റ് എന്ന നിലയിലാണ് അമിത്ഷാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി വിഭജിച്ചു നൽകിയിരിക്കുന്നത്. നേതാക്കൾക്കും സംസ്ഥാന മന്ത്രിമാർക്കും ഇതേ ടാർജറ്റ് നൽകിയിട്ടുണ്ട്. എല്ലാ നാലു മാസം കൂടുമ്പോഴും ജനഹിതം അറിയുന്നതിനായി പ്രത്യേക സർവേകൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ, ആസാം, ഒഡീഷ, തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ബിജെപി പുതിയ സീറ്റുകൾ പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.
അതേസമയം മുൻ കെ.പി.സി.സി പ്രസിഡന്റ് അടക്കം അഞ്ചു മുതിർന്ന നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ തന്ത്രം ഒരുക്കി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. കോൺഗ്രസിലെ ജനകീയരായ പത്തു നേതാക്കളുടെ പട്ടികയാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാക്കിയാൽ ബിജെപിയിലേയ്ക്കു പോരാൻ തയ്യാറായി നിൽക്കുന്ന നേതാക്കളെ കണ്ടെത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. കോൺഗ്രസിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകൾ നഷ്ടമായ നേതാക്കളെയാണ് ചാക്കിട്ടു പിടിക്കാൻ ബിജെപി രംഗത്ത് ഇറങ്ങുന്നത്. കേരളത്തിൽ നിന്നു മുൻ കെപിസിസി പ്രസിഡന്റുമാരായ മൂന്നു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ പാനലിൽ ഇവർ മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ ഇവർക്കു വേണ്ടി ബിജെപി തന്നെ മുൻകൈ എടുത്ത് പാർട്ടി രൂപീകരിക്കും. തുടർന്നു തിരഞ്ഞെടുപ്പിൽ ബിജെപി പിൻതുണയോടെ മത്സരിപ്പിക്കുന്നതിനും, വിജയിച്ചു കഴിഞ്ഞാൽ എൻഡിഎയുടെ ഭാഗമാക്കി മുഖ്യമന്ത്രിയാക്കാനുമാണ് നീക്കം നടക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച ഇതേ രീതി തന്നെയാണ് കേരളത്തിലും അമിത് ഷായും കൂട്ടരും പയറ്റുന്നത്.2021 ൽ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവിനെ തന്നെ രംഗത്ത് ഇറക്കുന്നതിനാണ് ബിജെപി തന്ത്രം. കെപിസിസി പ്രസിഡന്റ് കൂടിയായ നേതാവിനെ ബിജെപി – എൻഡിഎ പാളയത്തിൽ എത്തിക്കുന്നതിനാണ് ഇപ്പോൾ അമിത് ഷാ തന്ത്രം ഒരുക്കിയിരിക്കുന്നത്. ഇതിനായി പത്തു കോൺഗ്രസ് നേതാക്കളുമായി ബിജെപി നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിഡിജെഎസും – ബിജെപിയും ചേർന്നു സൃഷ്ടിച്ച എൻഡിഎ സഖ്യമാണ് ആർഎസ്എസ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകൾ കൂടുതൽ ശക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് എൻഡിഎ സഖ്യം സ്വന്തമാക്കിയത്. ഈ സാഹചര്യത്തിൽ കൂടുതൽ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനും ശക്തമായ പ്രതിപക്ഷമാകാനും ബിജെപിയും ശ്രദ്ധിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായുണ്ടായ ആക്രമണങ്ങൾ ആർഎസ്എസിനും – ബിജെപിയ്ക്കും കരുത്തു പകരുന്നതാണെന്ന കണക്കുകൂട്ടലിലാണ് ആർഎസ്എസ് കേന്ദ്ര നേതൃത്വം. ഇത്തരത്തിൽ വ്യാപകമായുണ്ടായ ആക്രമങ്ങൾ പാർട്ടി ശക്തമല്ലാത്ത സ്ഥലങ്ങളിൽ പോലും കരുത്തു നൽകിയിട്ടുണ്ട്. ഇതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്ത് സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നതിന്റെ പ്രധാന കാരണം.

അമിത്ഷാ വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേക്കർ, അനന്ത് കുമാർ, ധർമേന്ദ്ര പ്രധാൻ, പീയൂഷ് ഗോയൽ, നിർമല സീതാരാമൻ, മനോജ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു. ഇതിനുപുറമേ യുപി മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, ബിജെപി ദേശീയ സെക്രട്ടറി മഹേന്ദ്ര സിംഗ്, മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷേലർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പശ്ചിമ ബംഗാളിന്‍റെ ചുമതല മന്ത്രിമാരായ ജെ.പി. നഡ്ഡയ്ക്കും മനോജ് സിൻഹയ്ക്കുമാണ്. രവിശങ്കർ പ്രസാദ് ആസാമിന്‍റെയും ധർമേന്ദ്ര പ്രധാൻ കേരളത്തിന്‍റെയും പീയൂഷ് ഗോയൽ തമിഴ്നാടിന്‍റെയും നിർമല സീതാരാമൻ കർണാടകത്തിന്‍റെയും ചുമതല വഹിക്കും.

Top