ബീഹാറില്‍ തോറ്റു!പടക്കം പൊട്ടിക്കാന്‍ തിരക്ക് .. അമിത്ഷായുടെ പ്രസ്താവനയെ കളിയാക്കി സോഷ്യല്‍ മീഡിയകള്‍ ട്രോളുകളാല്‍ നിറയുന്നു

ബീഹാറില്‍ ബി.ജെ.പി തോറ്റാല്‍ പടക്കം പൊട്ടുന്നത് പാകിസ്ഥാനിലായിരിക്കുമെന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ പ്രസ്താവനയെ കളിയാക്കി സോഷ്യല്‍ മീഡിയകള്‍ ട്രോളുകളാല്‍ നിറയുന്നു. വിശാല സഖ്യത്തിനുമുന്നില്‍ ബി.ജെ.പി പരാജയമേറ്റു വാങ്ങിയതോടെയാണ് സോഷ്യല്‍ മീഡിയകള്‍ ബി.ജെ.പിക്കെതിരെ ട്രോളുകളുമായി രംഗത്തെത്തിയത്.11248253_1033745046665315_3570959809794213082_n

തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബി.ജെ.പി ബിഹാറില്‍ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് അമിത് ഷാ പറഞ്ഞത്. ‘ജയവും പരാജയവും സംഭവിക്കാറുണ്ട്. അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു. റക്‌സൗളില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഷായുടെ വിവാദ പരാമര്‍ശമുണ്ടായത്.11215748_10207065091721753_9177758931177266038_n

അബദ്ധത്തിലെങ്ങാനും ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ പാകിസ്താനില്‍ പടക്കം പൊട്ടും. അത് സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ’ ഇങ്ങനെ അണികളെ ആവേശത്തിലാഴ്ത്തി പ്രസംഗിച്ചുപോയപ്പോള്‍ അമിത് ഷാ ഓര്‍ത്തു കാണില്ല തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യയിലാകെ പടക്കം പൊട്ടുമെന്ന്. അമിത് ഷായുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.അതേസമയം രാവിലെ ബീഹാറില്‍ ബിജെപി ലീഡ് ചെയ്യുന്ന വാര്‍ത്തകള്‍ അറിഞ്ഞ് പടക്കം പൊട്ടിച്ചതിന് വിശദീകരണവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ന് എല്‍.കെ. അദ്വാനിയുടെ ജന്മദിനമാണെന്നും അതിന്റെ ആഹ്ലാദത്തില്‍ പങ്കുചേരുവാനാണ് പടക്കം പൊട്ടിച്ചതെന്നുമാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്.

12208871_1080664978618649_2840459865690795848_n

അതേസമയം ബീഹാറിലെ മഹാസഖ്യത്തിനുണ്ടായ വലിയ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് ധാരാളം രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തുകയുണ്ടായി. ബീഹാറില്‍ ഗംഭീര വിജയം കരസ്ഥമാക്കിയ മഹാസഖ്യമുന്നണിയെയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാറിനെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ അഭിനന്ദിച്ചു. മതനിരപേക്ഷതയ്ക്കും, വര്‍ഗീയതയ്ക്കും എതിരായിട്ടാണ് ബീഹാറിലെ വിജയത്തെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് നിതീഷ്‌കുമാറിന് ഈ മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും വിഎസ് പറഞ്ഞു.ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് നല്ല നാളുകള്‍ തിരിച്ചുവന്നുവെന്നതിന്റെ സൂചനയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു.

 

Top