ഓണം ബമ്പർ ഭാഗ്യദേവതയുടെ കടാക്ഷം ആറുപേർക്ക്..!! കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപര്‍ കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവര്‍ േചര്‍ന്നെടുത്ത ടി.എം. 160869 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്.

മന്ത്രി ജി.സുധാകരൻ തിരുവനന്തപുരത്ത് വച്ചാണ് നറുക്കെടുപ്പ് നടത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ചവർക്ക് ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി കൈയിൽ കിട്ടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ കായംകുളത്ത് ഏജന്റ് ശിവൻകുട്ടി വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം അഞ്ചു കോടി ടി.എം. 514401 ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം ടി.ജി. 135467 നമ്പർ ടിക്കറ്റിന്. അച്ചടിച്ച 46 ലക്ഷം ലോട്ടറി ടിക്കറ്റുകളും ഇന്നു രാവിലെയോടെ പൂർണമായും വിറ്റുതീർന്നിരുന്നു. 29 കോടിരൂപയിലേറെ ലാഭമായി സർക്കാർ ഖജനാവിലേക്ക് എത്തിക്കഴിഞ്ഞു.

10 പേർക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേർക്കുണ്ട്. ഓരോ സീരീസിലെയും രണ്ടുപേർക്കുവീതമാണ് ഈ സമ്മാനം ലഭിക്കുക. അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം. 180 പേർക്ക് ഒരുലക്ഷംവീതം. അഞ്ചാംസമ്മാനം 5000 രൂപ 16,000 പേർക്ക് ലഭിക്കും.

കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി ലഭിച്ചിരുന്നു. മുന്നൂറ് രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റ് ജൂലായ് 18നാണ് വിൽപന ആരംഭിച്ചത്. ഒന്നാംസമ്മാനം കിട്ടാത്ത അതേ നമ്പറുള്ള മറ്റു സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേർക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം.

Top