പ്രത്യേക പദവി ഒഴിവാക്കിയ നടപടി മാറ്റം കശ്മീരി ജനതയ്ക്ക് ഗുണം ചെയ്യും; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ദില്ലി: ജമ്മു കശ്മീരിലും ലഡാക്കിലും അടുത്തിടെ വരുത്തിയ മാറ്റം ആ പ്രദേശത്തെ ജനങ്ങൾക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ മറ്റ് പൗരൻമാർക്ക് കിട്ടുന്ന തുല്യാവകാശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിധിക്കുന്നവരല്ല, ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന സമൂഹമെന്നതാണ് നൂറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന രീതി. പ്രദേശം, ഭാഷ, വിശ്വാസം, വിശ്വാസമില്ലായ്മ – ഇത്തരം വ്യത്യാസങ്ങൾക്കതീതമായി മറ്റുള്ളവരുടെ സ്വത്വത്തെ നമ്മൾ ബഹുമാനിക്കുന്നു. ഹൃദയവിശാലതയും മറ്റുള്ളവരുടെ ആശയങ്ങൾ സ്വീകരിക്കാനുള്ള താൽപര്യവും സഹവർത്തിത്വവും മാറ്റങ്ങളും പൊരുത്തപ്പെടലുകളുമൊക്കെ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പൈതൃകവും ഭാവിയും.രാജ്യം 73-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന്റെ കാര്യത്തിൽ എടുത്തിരിക്കുന്ന തീരുമാനത്തിലൂടെ അവിടത്തെ ജനങ്ങൾക്ക് വലിയ ഗുണമുണ്ടാകും. രാജ്യത്തിലെ മറ്റിടങ്ങിളിലുള്ള പൗരൻമാർക്ക് കിട്ടുന്ന അതേ അവകാശങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും പുതിയ മാറ്റത്തിലൂടെ ജമ്മു കശ്മീരിലെ ജനങ്ങൾക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ​ഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയായ ആര്‍ട്ടിക്കിള്‍ 370 മോദി സർക്കാർ റദ്ദാക്കിയത്. ജമ്മു കശ്മീരിലെ പൗരൻമാർക്ക് പ്രത്യേക അവകാശം അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35എയും റദ്ദാക്കിയിരുന്നു.

ക്ളാസ്മുറികളിലുൾപ്പെടെ. ജിജ്ഞാസയുടെ സംസ്കാരം പ്രോൽസാഹിപ്പിക്കുകയും അതിനെ സ്ഥാപനവത്കരിക്കുയും ചെയ്യുകയെന്നതാണ് വരും തലമുറയ്ക്കു നൽകാവുന്ന വലിയ സമ്മാനം. കുഞ്ഞുങ്ങൾക്കു പറയാനുള്ളതു കേൾക്കുക, അവരിലൂടെയാണ് ഭാവി നമ്മോടു മന്ത്രിക്കുന്നത് – രാഷ്ട്രപതി പറഞ്ഞു.രാജ്യത്തെ മറ്റിടങ്ങളിൽ ജനങ്ങൾക്കുള്ള അവകാശങ്ങളും അവസരങ്ങളും ജമ്മു കശ്മീരിലുള്ളവർക്കും ഉറപ്പാക്കുന്നതാണ് പുതിയ മാറ്റങ്ങൾ. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, പരമ്പരാഗതമായി അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം, മുത്തലാഖ് പോലെ തുല്യത നിഷേധിക്കപ്പെടുന്ന രീതികൾ റദ്ദാക്കിയതിലൂടെ സഹോദരിമാർക്കു ലഭിക്കുന്ന നീതി തുടങ്ങിയവ ഉൾപ്പെടുന്നതാണ് മെച്ചങ്ങൾ.

Top