പീഡനക്കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ് അറസ്റ്റിൽ; പോലീസ് നടപടി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെത്തുടർന്ന്

ലക്നൗ ∙ യുപിയിൽ നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ് അറസ്റ്റിൽ. ഷാജഹാൻപുരിൽ ആശ്രമത്തിൽനിന്നു പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

തന്നെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തിയെന്ന നിയമ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. വാജ്‌പേയി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയിൽ അംഗമായിരുന്നു ചിന്മയാനന്ദ്. അറസ്‌റ്റ് രേഖപ്പെടുത്തിയ ചിന്മയാനന്ദിനെ മെഡ‌ിക്കൽ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിന്മയാനന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ആഗസ്റ്റ് 23നാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ പെൺകുട്ടി ആദ്യമായി ആരോപണമുന്നയിച്ചത്. പിന്നീട് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്നാണ് കണ്ടെത്തിയത്.

ആഗസ്റ്റ് 27ന് യു.പി പൊലീസ് ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ചുമത്തി ചിന്മയാനന്ദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി ആരോപണങ്ങൾ അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി സർക്കാരിന് നിർദ്ദേശം നൽകി.

തുടർന്ന് ഉത്തർപ്രദേശിലെ പ്രത്യേക അന്വേഷണ സംഘം നിരവധി തവണ ചിന്മയാനന്ദിന്റെ ആശ്രമത്തിലെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ ആയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ ആരോപണവുമായി രംഗത്ത് വന്നതിനിടെയാണ് നാടകീയമായി ചിന്മയാനന്ദിനെ പൊലീസ് പിടികൂടിയത്.

Top