നിഷ വേണ്ടെന്ന് ജോസ് പക്ഷത്തെ നേതാക്കളും.സ്വന്തം പാളയത്തില്‍ തന്നെ പൊട്ടിത്തെറി!! നിഷക്കെതിരെ നിലപാട് കടുപ്പിച്ച് ജോസഫ്.കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം.

കോട്ടയം :സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നു. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. നിഷയെ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി വിഭാഗം പ്രഖ്യാപിച്ചാല്‍ അംഗീകരിക്കില്ലെന്നും ചിഹ്നം അനുവദിച്ചേക്കില്ലെന്നുമുള്ള സൂചനയാണ് പിജെ ജോസഫ് നല്‍കുന്നത്.

ഹെറാൾഡ് ന്യുസ് ടിവി’യുടെ യൂ ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിഷാ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് പാലായില്‍ വിജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാനമെന്നുമായിരുന്നു ജോസഫിന്‍റെ മറുപടി. നിഷയെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാവണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യ. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസ് കെ മാണി പക്ഷം തയ്യാറല്ല.

വാര്‍ത്തകള്‍ ഫെയിസ്ബുക്കിൽ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനത്തിലേക്ക് എത്താനിരിക്കെ നിഷാ ജോസ് കെ. മാണിക്കെതിരെ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചു. ഈ സാഹചര്യത്തില്‍ പ്രഖ്യാപനം നീളുമെന്നാണ് സൂചന.രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാണ് യു.ഡി.എഫുമായുള്ള ധാരണ. യു.ഡി.എഫാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്നും ജോസ് കെ. മാണി പറഞ്ഞു.

ജോസ് കെ. മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിഘട്ടത്തിലാണ്. ഇന്ന് ഉപസമിതി കണ്ടെത്തുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് യു.ഡി.എഫ് സമര്‍പ്പിക്കാനുമാണ് തീരുമാനം. ഇതോടെ ജോസ് കെ. മാണി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകും. ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്. രണ്ടില ചിഹ്നവും സ്ഥാനാര്‍ത്ഥിക്ക് ഉണ്ടാകുമെന്ന് ജോസ് കെ. മാണിപറയുന്നു .എന്നാല്‍ ജോസഫ് വിഭാഗം ഇതിന് പൂര്‍ണ്ണമായും എതിര്‍ക്കുകയാണ്. ഇരു വിഭാഗവും നിലപാട് കടുപ്പിച്ചതോടെ ഒത്ത് തീര്‍പ്പ് ശ്രമങ്ങള്‍ യു.ഡി.എഫ് സജീവമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പിനെ പോലും ഇത് ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സ്വന്തം ഗ്രൂപ്പിനുള്ളിലും എതിര്‍പ്പുകള്‍ ഉയര്‍ന്നത് ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയായി. നിഷ ജോസ് കെ മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ഇപ്പോഴും ഗ്രൂപ്പിനുള്ളില്‍ ശക്തമാണ്. പൊട്ടിത്തെറിയുണ്ടാകുമോ നിഷയുടെ പേര് യുഡിഎഫിന് ശിപാര്‍ശ ചെയ്താല്‍ സ്വന്തം പാളയത്തില്‍ തന്നെ പൊട്ടിത്തെറിയുണ്ടാകുമോയെന്നാണ് ജോസ് കെ മാണിയുടെ ആശങ്ക. കഴിഞ്ഞ ദിവസം ചേര്‍ന്ന് ജോസ് പക്ഷം ഗ്രൂപ്പ് യോഗത്തില്‍ നിഷക്കെതിരേയുള്ള വികാരം പ്രകടമായിരുന്നു. നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യോഗത്തില്‍ ഒരു വിഭാഗം രംഗത്ത് വന്നു.

Top