കശ്മീർ വിഷയം: ഹര്‍ജിയില്‍ പിഴവ്; ഹർജിക്കാരനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഹര്‍ജിക്കാരന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. അഭിഭാഷകന്‍ കൂടിയായ എംഎല്‍ ശര്‍മ്മയ്ക്കെതിരെയാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. . അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ പ്രത്യേക ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ഹർജി പരിഗണിക്കാൻ പോലും അർഹമല്ലെന്ന് നിരീക്ഷിച്ച കോടതി കശ്മീര്‍ വിഷയത്തില്‍ കോടതിയിലെത്തിയ മറ്റ് ഹര്‍ജികളിലും പിഴവ് ഉണ്ടെന്ന് കണ്ടെത്തി. എന്ത് ഹർജിയാണ് താങ്കൾ സമര്‍പ്പിച്ചതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിമർശിച്ചു . സമാന ഹര്‍ജിയുമായി ജമ്മു കശ്മീരിൽ നിന്നുള്ള നാഷണൽ കോൺഫറൻസ് പാർട്ടിയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Top