വാഹന നിയമം: ഉയർന്ന പിഴക്കെതിരെ വ്യാപക പ്രതിഷേധം; ഇളവിനായി സർക്കാർ നീക്കം

മോട്ടര്‍ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി  നിയമോപദേശം തേടാൻ സർക്കാർ നീക്കം.  പരിശോധനകളില്‍ അയവുവരുത്തിയെന്ന്  മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും, നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നത് എല്‍ഡിഎഫിന്‍റെ നിലപാടാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ  പറഞ്ഞു.

മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് ഉയർന്ന പിഴ ഈടാക്കുന്നതിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ചില സംസ്ഥാനങ്ങൾ നിയമം നടപ്പാക്കാതിരിക്കുമ്പോൾ കേരളത്തിൽ ധൃതി പിടിച്ച് ഉടൻ നടപ്പാക്കുന്നതിനെതിരെ ജനരോഷവും ഉയർന്നു. പാലാ ഉപതിര‌ഞ്ഞെടുപ്പ് കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിഴയിൽ കേന്ദ്രം നിർദ്ദേശിച്ചതുപോലെയുള്ള ഉയർന്ന നിരക്ക് ഈടാക്കാതെ മിനിമം മാത്രം ഈടാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ഇതിനായി നിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഇതോടെ പിഴ ഗണ്യമായി കുറയും. നിയമ വകുപ്പിന്റെ ഉപദേശം കിട്ടിയാലുടൻ നിരക്ക് എത്ര കുറയ്ക്കണമെന്ന് ഗതാഗത വകുപ്പ് തീരുമാനിക്കും. കുറഞ്ഞ നിരക്കിലായിരിക്കും പുതിയ വി‌‌ജ്ഞാപനമിറക്കുക. ഓണാവധിക്ക് ശേഷമേ ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങുകയുള്ളൂ. നിയമഭേദഗതിയിലെ കോമ്പൗണ്ടിംഗ് (രാജിയാക്കൽ ) സംവിധാനം ഉപയാഗപ്പെടുത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തുടർനടപടി ഒഴിവാകും.

മോട്ടോർ വാഹനങ്ങൾ കൺകറന്റ് ലിസ്റ്റിൽപെടുന്നതിനാൽ കേന്ദ്രം വരുത്തിയ നിയമ ഭേദഗതിയിൽ വേണമെങ്കിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഭേദഗതി വരുത്താം. ഇതിന്റെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കുക തുടങ്ങിയ കടമ്പകൾ ഉള്ളതിനാൽ അതിന് മുതിരാതെ നിലവിൽ പറഞ്ഞിരിക്കുന്ന നിരക്കുകളിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് പകരം ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സംസ്ഥാന സർക്കാർ തയാറെടുക്കുന്നത്. ഉദാഹരണത്തിന് പുതിയ നിയമഭേദഗതിയിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ മുതൽ 4000 രൂപവരെ പിഴയീടാക്കാം എന്ന മാറ്റത്തെ തുടർന്ന് 4000 രൂപ പിഴയീടാക്കാനാണ് സംസ്ഥാന സർക്കാർ വി‌‌ജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഇനി മുതൽ അത് മിനിമം തുകയായ 2000 രൂപയാക്കി നിജപ്പെടുത്താനാണ് നീക്കം. എന്നാലും ഇത് നിയമഭേദഗതിക്ക് മുമ്പുള്ള നിരക്കിനേക്കാൾ കൂടുതലായിരിക്കും.

ലൈസൻസ് പുതുക്കൽ സംബന്ധിച്ച അധിക ചാർജ് ഈടാക്കുന്നതും ഒഴിവാക്കാൻ നീക്കമുണ്ട്. നേരത്തെ ലൈസൻസ് പുതുക്കാൻ 30 ദിവസത്തെ സമയം ഉണ്ടായിരുന്നു. അത് കഴി‌ഞ്ഞാലാണ് അധിക ചാർജ് ഈടാക്കുക. നിയമഭേദഗതി പ്രകാരം ഒരു വർഷം മുമ്പുവരെ പുതുക്കാൻ അനുവാദമുള്ളതുകൊണ്ട് അധികചാർജ് ഈടാക്കുന്നതും ഒഴിവാക്കും.

Top