റഷ്യൻ ജൈവായുധ പരീക്ഷണശാലയിൽ വൻ സ്ഫോടനം..!! എബോള, എച്ച്ഐവി, ആന്ത്രാക്സ്, വസൂരി തുടങ്ങി മാരക രോഗാണുക്കൾ ശാലയിൽ; ആശങ്കയോടെ ലോക രാജ്യങ്ങൾ

ലോകത്തെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തുവരുന്നത്. റഷ്യൻ ജൈവായുധ പരീക്ഷണശാലയിൽ നടന്ന സ്ഫോടനമാണ് ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഭൂമിയെ പ്രേതനഗരമാക്കാൻ ശേഷിയുള്ള മാരക രോഗാണുക്കൾ പരീക്ഷശാലയിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സൈബീരിയയിലെ കോൾട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിലാണു കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. തുടക്കത്തിൽ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ശ്രദ്ധേയമാവുകയായിരുന്നു. ഇന്നും വൈദ്യശാസ്ത്രത്തിനു പിടിനൽകാത്ത പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉൾപ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റഷ്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ ‘രഹസ്യ’ സംഭവങ്ങളുടെ കൂട്ടത്തിലാണ് കോൾട്ട്സവയിലെ സ്ഫോടനവും ഉൾപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ച മുൻപാണ് റഷ്യയുടെ ആണവമിസൈൽ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞർ മരിച്ചത്. വടക്കു പടിഞ്ഞാറൻ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേർന്നുള്ള അർഹാൻഗിൽസ്ക് മേഖലയിൽ 9എം730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ.

തുടർന്നു പ്രദേശത്ത് റേഡിയേഷൻ നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങൾ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്. കിഴക്കൻ സൈബീരിയയിലെ ക്രാസ്നോയാസ്ക് മേഖലയിൽ റഷ്യൻ ആയുധ ഡിപ്പോയിൽ വൻ സ്ഫോടനമുണ്ടായതും കഴിഞ്ഞ മാസമാണ്. അതിനു പിന്നിലെ കാരണവും ഇതുവരെ റഷ്യ പുറത്തുവിട്ടിട്ടില്ല. സമാനമായി വെക്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തീപിടിത്തത്തിന്റെ വിവരങ്ങൾ റഷ്യൻ സർക്കാർ ഔദ്യോഗികമായി പുറത്തുവിടാത്തതും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.

എബോളയ്ക്കും ഹെപ്പറ്റൈറ്റിസിനും ഉൾപ്പെടെ പ്രതിരോധ വാക്സിനുകൾ വികസിപ്പിച്ചെടുത്തു ശ്രദ്ധേയമായ കേന്ദ്രമാണ് വെക്ടർ. ഇപ്പോഴും പല മാരകരോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളെക്കുറിച്ചു ഗവേഷണം നടക്കുന്നുമുണ്ട്. 1974ൽ സെന്റർ ഫോർ വൈറോളജി ആൻഡ് ബയോടെക്നോളജി എന്ന പേരിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ശീതയുദ്ധ കാലത്ത് മാരക രോഗാണുക്കളെ ഉപയോഗിച്ച് ജൈവായുധങ്ങൾ നിർമിക്കാൻ റഷ്യ നിർമിച്ചതാണ് ഇൻസ്റ്റിറ്റ്യൂട്ടെന്നാണു പറയപ്പെടുന്നത്. അതിനാൽത്തന്നെ വസൂരിക്കു കാരണമായ വരിയോള വൈറസ്, എബോള, ആന്ത്രാക്സ്, ചില തരം പ്ലേഗ് തുടങ്ങിയവയുടെ രോഗാണുക്കളെല്ലാം ലാബിൽ ഇപ്പോഴും സുരക്ഷിതമായുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. റഷ്യയാകട്ടെ ഇതു നിരാകരിച്ചിട്ടുമില്ല.

DESCRIPTIONS :A gas cylinder explosion smashed windows and triggered a fire at the laboratory in Koltsov, Siberia. The research laboratory houses infectious viruses, including smallpox, Ebola and HIV. The lab, also known as Vector, stored the Soviet Union’s biological weapons research during the Cold War before housing deadly diseases.The fire was eventually extinguished, and Russian authorities insist the areas affected by the explosion did not hold biohazards substances, and there is no threat to the population.According to Russian media, the situation was “quickly upgraded from an ordinary emergency to a major incident”.Researchers at the State Research Center of Virology and Biotechnology (also called the Vector Institute), located near Novosibirsk in Siberia, study some scary viruses, including Ebola, anthrax and Marburg. Even so, according to the institute, the fire didn’t affect the building where such viruses are kept.

Top