കേരളത്തിലെ 5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബർ 21ന്; മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ഒരുമിച്ച്

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

ബി.ജെ.പി ഭരണം നിലനിൽക്കുന്ന മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്‌ടോബർ 21ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. ഇരുസംസ്ഥാനങ്ങളിലും സെപ്‌തംബർ 27ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ നാലിനാണ്. ഒക്‌ടോബർ 24ന് ഇരുസംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ അടക്കം രാജ്യത്തെ 64 നിയമസഭാ സീറ്റുകളിലും ഉപതിര‌ഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾക്കൊപ്പമാകും ഉപതിരഞ്ഞെടുപ്പ് നടക്കുക.

മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ ഘടകകക്ഷിയായ ശിവസേനയുമായി സീറ്റു വിഭജനം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് 2014–ൽ ബി.ജെ.പി ആദ്യമായി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ബി.ജെ.പി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.

കേരളത്തിലെ അഞ്ച് മണ്ഡലങ്ങൾ ഉൾപ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബർ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും സുനിൽ അറോറ അറിയിച്ചു. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. മഞ്ചേശ്വരത്ത് എം.എൽ.എയായിരുന്ന പി.ബി.അബ്‌ദുൽ റസാഖ് മരിച്ചതും എറണാകുളത്ത് ഹൈബി ഈഡൻ,​ കോന്നിയിൽ അടൂർ പ്രകാശ്,​ അരൂരിൽ എം.എ.ആരിഫ്,​ വട്ടിയൂർക്കാവിൽ കെ.മുരളീധരൻ എന്നിവർ പാർലമെന്റിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടതുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Top