ഡി.കെ ശിവകുമാര്‍ യദ്യൂരിയപ്പയുടെ സ്വപ്നം അട്ടിമറിക്കും!!

ബാഗ്ലൂർ :കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാകുമ്പോൾ നാളെ നടക്കുന്ന വിശ്വാസ വോട്ടിൽ ഡികെ ഹീറോ ആകും !..നാലാം തവണയും മുഖ്യമന്ത്രി ആയ യെദിയൂരപ്പയുടെ സ്വപ്നം ഡി.കെ ശിവകുമാർ എന്ന കോൺഗ്രസിന്റെ അതികായകൻ തട്ടിത്തെറിപ്പിക്കും എന്നുതന്നെയാണ് കർണാടകയിലെ കോൺഗ്രസ് ജനത വിശ്വസിക്കുന്നത് .ഡി.കെയുടെ തന്ത്രത്തിന് മുന്നിൽ യെദിയൂരപ്പ വീഴുമെന്നും വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടും എന്നും കോൺഗ്രസുകാർ അടക്കം പറയുന്നു .കോൺഗ്രസ് സാംഖ്യം തകർന്നു ഭരണത്തിൽ നിന്നും പുറത്തുപോയ ജെഡിഎസ് കോൺഗ്രസ് മുന്നണി ഇനി തുടരാൻ സാധ്യതയില്ല കോണ്‍ഗ്രസുമായുള്ള സഖ്യം മുന്നോട്ട് പോകില്ലെന്നാണ് ജെഡിഎസ്സ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. ബിജെപി സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കാന്‍ ചിലര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ദേഗൗഡ തള്ളുന്നു. ബിജെപിയുമായി ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം സഖ്യം തുടരുന്നതിന് ജെഡിഎസ് അല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്നാണ് ദേവഗൗഡ പറഞ്ഞിരിക്കുന്നത്.

അതേസമയം സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച വിമതര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി. സ്പീക്കര്‍ തങ്ങളെ അയോഗ്യരാക്കിയത് നിയമ ലംഘനമാണെന്നാണ് അവരുടെ വാദം. ജെഡിഎസ് വിമത നേതാവ് എഎച്ച് വിശ്വനാഥ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് വിമതര്‍ സുപ്രീംകോടതിയിലെത്തുക. ഞായറാഴ്ച 14 വിമതരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതോടെ മൊത്തം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണം 17 ആയി. സ്പീക്കറുടെ നടപടി ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെഡിഎസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ ഞായറാഴ്ച അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കറുടെ നടപടി. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല.

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയ വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസം സഭയില്‍ നിര്‍ബന്ധമായും എത്താനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുമാണ് വിപ്പ് നല്‍കിയത്. എന്നാല്‍ വിമതര്‍ വന്നില്ല. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തു.

നേരത്തെ മൂന്ന് വിമതരെ അയോഗ്യരാക്കിയിരുന്നു. രണ്ടു കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു സ്വതന്ത്രനെയുമാണ് അയോഗ്യരാക്കിയത്. സ്വതന്ത്രന്‍ ആര്‍ ശങ്കര്‍ കോണ്‍ഗ്രസുകാരനാണ് എന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി നേരത്തെ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നുവെന്നു കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.

യെഡിയൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടും. തൊട്ടുമുമ്പാണ് വിമതരെ അയോഗ്യരാക്കിയത്. ഇതോടെ സഭയില്‍ 105 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിക്ക് വിശ്വാസ വോട്ട് നേടാന്‍ സാധിക്കും. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുണ്ട്. കൂടാതെ രണ്ട് ഒരു സ്വതന്ത്രനും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.

Top