വയനാട്ടിൽ എത്തില്ല ;വയനാട് എന്‍റെ പ്രാര്‍ത്ഥനയിലുണ്ട്.മുഖ്യമന്ത്രിയുമായി സംസാരിച്ചു. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യുഡൽഹി: വയനാട്ടിലേക്കെത്താൻ ശ്രമിച്ചിരുന്നെന്നും എന്നാൽ താൻ വരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് എത്താത്തതെന്നും രാഹുൽ ഗാന്ധി .വയനാട് ജില്ല മഴക്കെടുതിയിൽ വൻ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ ആശങ്ക അറിയിച്ച് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുമായി സംസാരിച്ചു .വയനാട് എന്‍റെ പ്രാര്‍ത്ഥനയിലുണ്ടെന്നും അങ്ങോട്ട് വരാനുള്ള അനുമതി കാത്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി.കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വായനാട്ടിലെയ്ക്ക് എത്തുമെന്നും രാഹുൽ ​ഗാന്ധി എംപി പറഞ്ഞു.

കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്.വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


വയനാട്ടിലുള്ള ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. പ്രധാനമന്ത്രിയോട് കൂടുതൽ സഹായം അഭ്യർത്ഥിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുൾപൊട്ടലിൽ 40 ഓളം പേർ മണ്ണിനടിയിൽപ്പെട്ടതായാണ് സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായി. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു.

ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നു പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകർന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്നു കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. മഴദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനു സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടി. വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട് ചുരത്തിൽ രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല.

Top