അമിത് ഷാ വെറുതെ ഒന്നും പറയാറില്ല..പാക് അധീന കശ്മീര്‍ ഇനിയെത്ര നാള്‍ ?പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉടന്‍ തന്നെ നമ്മുടേതാകും

ന്യുഡൽഹി :കേന്ദ്ര അമിത് ഷാ ഒന്നും വെറുതെ പറയില്ല .പാകിസ്താന്‍ അധിനിവേശ കശ്മീരും അക്‌സായി ചിനും ഉടന്‍ തന്നെ രാജ്യവുമായി സംയോജിപ്പിക്കുമെന്ന കാര്യത്തില്‍ 200 ശതമാനം ആത്മവിശ്വാസമുണ്ടെന്ന് ബേഗുസാര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം.പി കൂടിയായ ഗിരിരാജ് സിംഗ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതേ കാര്യം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലും സംസ്ഥാനത്തെ പുനസംഘടിപ്പിക്കുന്നതിനെതിരെയും എതിര്‍പ്പുയര്‍ത്തിയ കോണ്‍ഗ്രസിനെതിരെയും സിംഗ് ആഞ്ഞടിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതില്‍ കോണ്‍ഗ്രസും പാകിസ്ഥാനും ഒരേ ഭാഷയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണോ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നോ പാകിസ്ഥാന്‍ കോണ്‍ഗ്രസിന്റെ ഭാഷയാണോ സംസാരിക്കുന്നതെന്നോ എനിക്ക് മനസ്സിലാകുന്നില്ല. രണ്ടിന്റെയും ഭാഷ ഒന്നുതന്നെയാണ്, ”സിംഗ് പറഞ്ഞു.

Top