വിശ്വാസവോട്ട് വ്യാഴാഴ്ച: കര്‍ണ്ണാടകത്തിലെ സഖ്യസര്‍ക്കാരിന് അഗ്നിപരീക്ഷ

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ട് തേടും. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗമാണ് വ്യാഴാഴ്ച രാവിലെ 11ന് വിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ 12 എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 എം.എല്‍.എമാര്‍ രാജിവച്ച് ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെയാണ് കര്‍ണാക സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായത്.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചെങ്കിലും രാജി സ്വീകരിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയാന്തരീക്ഷം സങ്കീര്‍ണമായി. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്.

രാജിയില്‍ ഉറച്ചു നില്‍ക്കുമെന്ന് വിമത എംഎല്‍എമാര്‍ അറിയിച്ചതോടെ സര്‍ക്കാരിന് വിശ്വാസ വോട്ട് എന്ന കടമ്പകടക്കാന്‍ കഴിയുമോ എന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Top