ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

ഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘ഏക് ശ്യാം ബാബ്രി കെ നാം’ എന്ന പേരില്‍ എസ്.ഡി.പി.ഐ നടത്തിയ പരിപാടിയില്‍ സംസാരിക്കവേയാണ് മണിശങ്കര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

‘ഞാന്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് തടയുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ചെയ്യേണ്ടിയിരുന്ന യാതൊന്നും ചെയ്തില്ല.’തീര്‍ത്തും ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ എതിര്‍ക്കാത്തതില്‍ ഒരു ന്യായീകരണവും പറയാനൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബാബ്രി മസ്ജിദ് തകര്‍ത്തതില്‍ മുഖ്യപങ്കുവഹിച്ചവര്‍ തന്നെ 2014 ല്‍ അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വിഷയത്തില്‍ രമ്യമായ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Top