താല്‍പര്യമില്ലാതെ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനുവഴങ്ങി ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി

udf

തിരുവനന്തപുരം: പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി. വളരെ നിര്‍ബന്ധിച്ചാണ് അദ്ദേഹത്തെ സ്ഥാനം ഏല്‍പ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥാനമാനങ്ങളില്‍ താത്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം എഐസിസി അനുമതിക്ക് ശേഷമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തില്‍ അദ്ദേഹം
തുടരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെടുകയും ചെയ്തു.

Top