എന്ത് തൊട്ടാലും അഴിമതി. കൊച്ചിയുടെ സ്വന്തം ജിസിഡിഎ അഴിമതി അഥോറിറ്റിയോ?…

കൊച്ചി:കരുണാകരന്റെ വല്‍സല ശിഷ്യനായി അറിയപ്പെടുന്ന എന്‍.വേണുഗോപാല്‍ ചെയര്‍മാനായുള്ള ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അഥോറിറ്റിക്കെതിരായി അഴിമതി ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു.എറണാകുളം മറൈന്‍ ഡ്രൈവില്‍ ജിസിഡിഎ നിര്‍മ്മിച്ച മനോഹരമായ ”കെട്ടുവെള്ളം”പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി കാണിച്ച് ഉപലോകായുക്തയില്‍ പരാതി.കടവന്ത്ര സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ കെടി ചെഷയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ലോകായുക്ത ജിസിഡിഎ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

കെട്ടുവെള്ളം പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതുള്‍പ്പെടെയുള്ള രേഖകളാണ് കോടതി പരിശോധനക്കായി ആവശ്യപ്പെട്ടത്.2010 നവംബര്‍16നാണ് കെട്ടുവെള്ളം പാലവും ഇതോട് ചേര്‍ന്ന് മനോഹരമായ വാക്ക്വേയും നിര്‍മ്മിക്കാനായി ജിസിഡിഎ ടെണ്ടര്‍ ക്ഷണിച്ചത്.തുടക്കത്തില്‍ അഞ്ച് കോടി രൂപയായിരുന്നു ടെണ്ടര്‍ തുക.എന്നാല്‍ പാലം നിര്‍മ്മാണത്തിന്റെ അവസാന ഘട്ടമായപ്പോഴേക്കും എസ്റ്റിമേറ്റ് നിരക്ക് കാര്യമായ കാരണങ്ങളൊന്നും ഇല്ലാതെ തന്നെ എട്ടു കോടിയില്‍ പരമായി ഉയര്‍ത്തിയെന്നാണ് ആരോപണം .GCDA's

 

ഇലക്ട്രിഫിക്കേഷന്‍ ജോലിക്കായി കാണിച്ച തുകയുമേതാണ്ട് ഒരു കോടിയോളം വരും.ഇതിനെല്ലാം പുറമെ പ്രമുഖ കരാറുകാരില്‍ നിന്നെല്ലാം നടപ്പാതയുടെ സൗന്ദര്യവല്‍ക്കരണത്തിന് വന്‍തുകകള്‍ സംഭാവനയായി വാങ്ങിയെന്നും പരാതിക്കാരന്‍ ആക്ഷേപമുന്നയിക്കുന്നു.ജിസിഡിഎ ചെയര്‍മാനും ഭരണസമിതിയും അറിഞ്ഞുകൊണ്ടാണ് സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തിയ അഴിമതി നടത്തിയതെന്ന് കെടി ചെഷയര്‍ ഡേയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.ഈ അഴിമതിക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ യുഡിഎഫ് ഭരണസമിതി അധികാരമേറ്റെടുത്ത ശേഷം നിരവധി ആരോപണങ്ങളാന് ജിസിഡിഎ നേരിടൂന്നത്.കാറ്റില്‍ നിന്ന് വൈദ്യൂതി ഉണ്ടാക്കാനായി ജിസിഡിഎ നിര്‍മ്മിച്ച കാറ്റാടി യന്ത്രം പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടി വീണു .കോടികളുടെ നഷ്ടമാണ് അഥോറിറ്റിക്ക് ഇത് മൂലം ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്.കെട്ടുവെള്ളം പാലത്തിന് പുറമേ ഗാന്ധിനഗറില്‍ കൊറിയന്‍ മാതൃകയില്‍ പണിയുന്ന പാലത്തിന്മേലും അഴിമതി ആരോപണംനിലനില്‍ക്കുന്നുണ്ട്.ഏറ്റവും ഒടുവില്‍ പള്ളുരുത്തിയില്‍ രണ്ട് ഏക്കറില്‍ ജിസിഡിഎ നടപ്പാക്കാന്‍ ഉദ്ദേശിച്ച മത്സ്യ കൃഷി പദ്ധതിയിലും വ്യാപക പരിസ്ഥിതി നശീകരണമാണെന്നാണ് ആരോപണം. ഏക്കറുകണക്കിന് ചതുപ്പ് നിലം ചെളിയടിച്ച നികത്തിയെന്ന് പ്രാഥമിക അന്വെഷണത്തില്‍ ബോധ്യപ്പെട്ടതോടെ ഹൈക്കോടതി ഈ പദ്ദതിയും നിര്‍ത്തിവെച്ചിരിക്കുകയാണ്.സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ അഴിമതി ആരോപണങ്ങളും കണ്ണടച്ച് നിഷേധിക്കുകയാന് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍.ഭരണസമിതിയിലെ ഇടത് അംഗങ്ങളും ഈ വിഷയങ്ങളില്‍ എല്ലാം മൗനം പാലിക്കുന്നതും ശ്രദ്ദേയമാണ്.

Top