വിഎസിന്റെ ആവശ്യം കോടതി തള്ളിയതില്‍ സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി; 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചു

3219877760_9836064a6c_z

മലപ്പുറം: ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. 20വര്‍ഷത്തെ വേട്ടയാടല്‍ അവസാനിച്ചതില്‍ സമാധാനം ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതില്‍ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി എസിന്റെ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. കോടതിയെ രാഷ്ട്രീയ പോരിന് വേദിയാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക സംഘം ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതിന് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു വിന്‍സന്‍ എം പോളിന്റെ കണ്ടെത്തല്‍. എന്നാല്‍ ആരോപണ വിധേയരില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ന്യായാധിപന്മാരും മുന്‍ ഡിജിപി ജേക്കബ് പുന്നൂസും മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം കെ ദാമോദരനും ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ ഉണ്ടെന്നും അതിനാല്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നുമാണ് വിഎസ് ആവശ്യപ്പെട്ടത്.

വിഎസിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡേയും ആര്‍ സതീഷുമാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ കെവേണുഗോപാലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ജി പ്രകാശും ഹാജരായി.

Top