ജെഎന്‍യു ഫലസൂചന ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കുമോ? എങ്കില്‍ മോദി വിയര്‍ക്കും

ഡല്‍ഹി: എബിവിപിയുടെ കോട്ടയായിരുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇടത് സംഖ്യം നേടിയ വിജയം ചരിത്രത്തിന്റെ തിരുത്തിക്കുറിക്കലാണ്. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് സയന്‍സില്‍ പോലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിയ്‌ക്കെതിരെ ദേശീയ തലത്തില്‍ ഒരു പൊതു സഖ്യം വേണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയ സാഹചര്യത്തില്‍ ജെഎന്‍യുവിലെ വിജയം ഒരു സൂചനയാണ്. ജെഎന്‍യുവിലെ മാറ്റങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

ജെഎന്‍യുവില്‍ എബിവിപിയ്ക്ക് എതിരായി ഇടതുപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നതും ചരിത്രപരമായ വിജയം നേടിയതും സൂചനയാണ്. വര്‍ഷങ്ങളായി അവിടെ ജയിച്ചുപോന്ന എബിവിപിക്ക് പറയാന്‍ പോലും ഒരു നേട്ടം ബാക്കി വെക്കാതെ ഇടത് സഖ്യം മുഴുവന്‍ സീറ്റിലും ജയിച്ചത് എബിവിപിയുടേയും ബിജെപിയുടേയും നയങ്ങളോടുള്ള യുവ സമൂഹത്തിന്റെ എതിര്‍പ്പ് കാരണമാണ്. ഇത് ജെഎന്‍യുവില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. രാജ്യമെമ്പാടും ബിജെപി വിരുദ്ധ വികാരം ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയ്ക്ക് എതിരായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ഒരു വിശാല സഖ്യത്തിന് രൂപം നല്‍കുകയും അങ്ങനെ ഒറ്റക്കെട്ടായി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താല്‍ ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രത്തില്‍ അത് അടയാളപ്പെടുത്തലാകും. ഇന്ന് ജനങ്ങളിലുള്ള ബിജെപി വിരുദ്ധ വികാരം ഉപയോഗപ്പെടുത്തുകയും ജെഎന്‍യുവിലെ വിജയം മാതൃകയാക്കുകയും ചെയ്ത് തെരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനയുകയും ചെയ്താല്‍ നരേന്ദ്ര മോദിയും അമിത് ഷായും വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Top