ഉദുമ കെ.സുധാകരന്‍ പിടിച്ചെടുക്കും …!ചുവപ്പുകോട്ടളില്‍ വിള്ളല്‍ വീഴ്​ത്തി ഉദുമയും തൃക്കരിപ്പൂരും യു.ഡി.എഫ് പിടിച്ചെടുക്കും ,ഇടതിന് അടിതെറ്റുമോ ?

അഡ്വ.സിബി സെബാസ്റ്റ്യന്‍

ജനവിധി 2016 -ഇടത്തോട്ടൊ വലത്തോട്ടോ ?ബാലറ്റ് ബോക്‌സ്-2

ബാലറ്റ് ബോക്‌സ് -3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസറഗോഡ് :ഇടതു കാറ്റില്‍ മയങ്ങി കാസര്‍കോട് ‘എന്നാണ് എപ്പോഴും ഒരു വെപ്പ് .എന്നാല്‍ ഇത്തവണ ചിത്രവും മാറും ചരിത്രവും മാറ്റുമെന്നാ യു.ഡി.എഫുകാര്‍ പറയുന്നത് .ഇടതിന്റെ കൈ​വശമുള്ള രണ്ട് സീറ്റുകള്‍ പിടിച്ചേറ്റുക്കാന്‍ കോണ്‍ഗ്രസിലെ പടക്കുതിരകളെ തന്നെ ഇറക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി.ഈ നീക്കത്തിന് ശക്തി പകര്‍ന്നു കൊണ്ട് ഉദുമയിലേക്ക് മല്‍സരിക്കാന്‍ താന്‍ തയ്യാറാണെന്നു സൂചനകള്‍ നല്‍കിക്കൊണ്ട് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് -കെ.സുധാകരനും രംഗത്തു വന്നു .സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ ഉദുമ പിടിക്കാന്‍ കെ.സുധാകരനാകുമോ എന്ന ചോദ്യം ഉയരുന്നതിനിടെ – എന്തിന് കെ സുധാകരന്‍ കണ്ണൂരില്‍ നിന്നും ഉദുമക്ക് വണ്ടി കയറുന്നു എന്ന ചോദ്യമാണ് അണികളുടെ സംശയം .കണ്ണൂരില്‍ കെ.സുധാകരന്റെ വിജയത്തില്‍ സംശയം ഉയരുന്നു എന്നാണ് ദോഷൈക ദൃക്കുകള്‍ പറയുന്നത് .

 

ലോകസഭ മണ്ഡലത്തില്‍ അഞ്ചു നിയോജക മണ്ഡലങ്ങളുമാത്രമുള്ള കാസര്‍കോട് എന്നും സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കരുത്തുറ്റ കോട്ടയായാണ് അറിയപ്പെടുന്നത് .എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി.സിദ്ദഖ് നടത്തിയ പോരാട്ടത്തിന്റെ ആവേശമാണ് കോണ്‍ഗ്രസിനു കരുത്താകുന്നത്.സിദ്ദിക്ക് നടത്തിയ ഉശിരന്‍ പോരാട്ടത്തില്‍ ഉദുമയില്‍ നേടിയ മുന്‍തൂക്കം വിജയത്തിലേക്ക് എത്തിക്കാം എന്നതാണ് കെ.സുധാകരനും യു.ഡി.എഫും കരുതുന്നത് .

കഴിഞ്ഞ ലോകസഭാതിരഞെടുപ്പില്‍ ഉദുമ നിയമസഭാ മണ്ഡലത്തില്‍ കിട്ടിയ വോട്ട് :

പി. കരുണാകരന്‍, (സി.പി.എം) 55456
ടി. സിദ്ദിഖ് (ഐ.എന്‍.സി) 56291
കെ. സുരേന്ദ്രന്‍ (ബി.ജെ.പി) 24584
അബ്ദുല്‍ സലാം എന്‍.യു(എസ്.ഡി.പി.ഐ) 685
ബഷീര്‍ ആലടി (ബി.എസ്.പി) 503
അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി) 97
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി) 589
അബൂബക്കര്‍ സിദ്ദിഖ് 132
കെ.കെ. അശോകന്‍ 500
ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 661
കരുണാകരന്‍ കളിപുരയില്‍ 133
കരുണാകരന്‍ പയങ്ങപ്പാടന്‍ 142
മനോഹരന്‍.കെ 690
പി.കെ. രാമന്‍ 194
നോട്ട (ഇവരിലാരുമല്ല) 823
ആകെ 141480

ഇവിടെ 835 വോട്ടിന്റെ ഭുരിപക്ഷം ടി.സിദ്ദിക്കിനു നേടാനായത് ഇടതിനേറ്റ കനത്ത തിരിച്ചടിയാണ് .ടി.സിദ്ദിക്കിന് മണ്ഡലത്തില്‍ ഭുരിപക്ഷം നേടാനായെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗര്‍ജ്ജിക്കുന്ന സിംഹം ,പ്രവര്‍ത്തകരുടെ വികാരം അറിഞ്ഞ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം നടക്കുന്ന കെ.സുധാകരന്‍ മല്‍സര രംഗത്തു വന്നാല്‍ 5000 -ല്‍ അധികം ഭുരിപക്ഷത്തില്‍ വിജയിക്കാന്‍ ആകുമെന്ന വിശ്വാസം പ്രാവാര്‍ത്തികമാകാം .

K_Kunhiraman
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കെ.സുധാകരനും ഒരു പാട് രാഷ്ട്രീയ നേട്ടം നല്‍കുന്ന തീരുമാനമായിരിക്കും ഉദുമയില്‍ മല്‍സരിക്കുക എന്നത്. കെ.സുധാകരനേപ്പോലുള്ള കോണ്‍ഗ്രസിന്റെ ‘ ഫിയര്‍ ബ്രാന്‍ഡ് ‘ഒരു പക്ഷേ കണ്ണൂരിലെ സി.പി.എമ്മിന്റെ എന്നത്തേയും പേടി സ്വപനവുമായ കെ.സുധാകരന് വന്‍ വിജയം നേടാന്‍ ആകും .

കണ്ണൂരിലെ കലുക്ഷിതമായ സാഹചര്യത്തില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലം കെ.സുധാകരന് സുരക്ഷിതം അല്ല .കാലുവാരലും -ഗ്രൂപ്പ് പോരിലും പട നയിക്കുന്ന ഒരു പറ്റം നേതാക്കള്‍ കെ.സുധാകരന്റെ പരാജയം ലക്ഷ്യം വെച്ചു അണിയറ നീക്കം തുടങ്ങിയിട്ടുണ്ട്.കണ്ണൂരില്‍ ഒരു പക്ഷേ സി.പി.എമ്മിനേക്കാളും പക കോണ്‍ഗ്രസിലെ മറ്റു ഗ്രൂപ്പ് നേതാക്കളുടെ ലക്ഷ്യം ആയിരിക്കും – നല്ല ഒരു രാഷ്ട്രീയ ഉപദേശകന്റെ അഭാവവും കെ.സുധാകരനുണ്ടെന്നും പ്രചരണം ഉണ്ട്.ചിലരുടെ തെറ്റായ നീക്കങ്ങളും തെറ്റായ വിവരങ്ങളും നല്‍കിയതാണ് കഴിഞ്ഞ തവണ കണ്ണൂര്‍ ലോകസഭയിലെ പരാജയം .അതും വോട്ട് ചോര്-ച്ച ഉണ്ടായത് യു.ഡി.എഫ് കോട്ടകളിലും ആയിരുന്നു.K-SUDHAKARAN

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സിറ്റിങ് എം .എല്‍ .എ അബ്ദുള്ളക്കുട്ടിയെ മാറ്റി കെ.സുധാകരനെ കണ്ണൂരില്‍ രംഗത്തിറക്കാനാണ് ഡി.സി.സി യുടെ തീരുമാനം -സുധാകരനോട് ഇടഞ്ഞു നില്‍ക്കുന്ന ചില കെ.പി.സി.സി ഭാരവാഹികളും – സിറ്റിങ് സീറ്റില്‍ നിന്നും മറ്റപ്പെടുന്ന അബ്ദുള്ളക്കുട്ടിയുടെ അമര്‍ഷവും ഗ്രൂപ്പ് പടലപ്പിണക്കങ്ങളും കണ്ണൂരില്‍ സുധാകരനു തിരിച്ചടിയാകാം .

 

രാഷ്ട്രീയമായി ഉദുമയില്‍ എത്തിയാല്‍ അതായിരിക്കും കെ.സുധാകരന്റെ രാഷ്ട്രീയ ഭാവിക്ക് ഏറ്റവും ഗുണകരം . കണ്ണൂരില്‍ നിന്നു പരാജയപ്പെട്ടാല്‍ കെ.സുധാകരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വനവാസത്തിനു കാരണമാകാം.ഒരു കാലത്ത് കണ്ണൂര്‍ രാഷ്ട്രീയത്തിലെ അതി പ്രഗല്ഭനായ എന്‍ .രാമകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാത്ത വിധത്തില്‍ മാറിയപോലത്തെ സാഹചര്യം ഉണ്ടാകാം . മറിച്ച് കണ്ണൂരില്‍ നിന്നും ഉദുമയില്‍ എത്തി സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താല്‍ കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് കെ.സുധാകരന്‍ അതി പ്രഗല്‍ഭന്‍ ആവുകയും ചെയ്യും . ഒരു പക്ഷേ അടുത്ത കെ.പി.സി.സി യുടെ അമരത്ത് എത്താനും ഇതു വഴി തെളിക്കും .മറിച്ചു ഉദുമയി പരാജയപെട്ടല്‍ ഇടപ്തുപക്ഷത്തിന്റെ സീറ്റായിരുന്നു എന്ന വാദത്തില്‍ രാഷ്ട്രീയമായി അധികം കോട്ടവും തട്ടുകയില്ല .നിലവിലെ സാഹചര്യത്തില്‍ കെ.സുധാകരന് പിടിച്ചെടുക്കാനാവുന്ന ഉദുമയില്‍ മല്‍സരിക്കുക തന്നയാവും ഗുണകരം.

 

ഉദുമയി കെ.സുധാകരനെ ഇറക്കുന്നതു പോലെ തൃക്കരിപ്പൂരില്‍ ടി.സിദ്ദിക്കിനെ തന്നെ ഇറക്കി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്‍തൂക്കം ഈ സീറ്റ് പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നീക്കമുണ്ട്.തൃക്കരിപ്പൂരിലെ തെക്കന്‍ ബെല്‍റ്റ് വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതും സി.പി.എമ്മിലെ വിഭാഗീയതയും സിദ്ദിക്കിനു വിജയത്തിലെത്തിക്കാനാകും siddik
തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ വോട്ട് .
പി. കരുണാകരന്‍, (സി.പി.എം) 65452
ടി. സിദ്ദിഖ് (ഐ.എന്‍.സി) 62001
കെ. സുരേന്ദ്രന്‍ (ബി.ജെ.പി) 12990
അബ്ദുള്‍സലാം എന്‍.യു(എസ്.ഡി.പി.ഐ) 1051
ബഷീര്‍ ആലടി (ബി.എസ്.പി) 405
അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി) 45
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി) 783
അബൂബക്കര്‍ സിദ്ദിഖ് 94
കെ.കെ. അശോകന്‍ 459
ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 307
കരുണാകരന്‍ കളിപുരയില്‍ 74
കരുണാകരന്‍ പയങ്ങപ്പാടന്‍ 93
മനോഹരന്‍.കെ 401
പി.കെ. രാമന്‍ 109
നോട്ട (ഇവരിലാരുമല്ല) 825
ആകെ 145089

 

ഭുരിപക്ഷം വെറും 3451 മാത്രമാണ് സി.പി.എമ്മിനു നേടാനായത് .ഈ വോട്ട് മറികടക്കാനാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത് .കണ്ണൂരില്‍ നിന്നും കെ.സുധാകരന്‍ ഉദുമയിലും , ടി.സിദ്ദിക്ക് തൃക്കരിപ്പൂരില്‍ ഇറങ്ങുകയും ചെയ്താല്‍ ഈ രണ്ടു സീറ്റും ഇടതുപക്ഷത്തില്‍ നിന്നും പിടിച്ചേടുകാനാകുമെന്ന് കരുതുന്നു.

2011 -ലെ തിരഞ്ഞെടുപ്പില്‍ ഉദുമയും, തൃക്കരിപ്പൂരും, കാഞ്ഞങ്ങാടും സീറ്റുകളില്‍ സിപിഎമ്മിനു തന്നെയായിരുന്നു വിജയം. ഉദുമയില്‍ 11,380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ കെ.കുഞ്ഞിരാമനും, കാഞ്ഞങ്ങാട് 12,178 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇ.ചന്ദ്രശേഖരനുമാണ് വിജയിച്ചത്. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കെ.കുഞ്ഞിരാമന്റെ ഭൂരിപക്ഷം 8765 വോട്ടായിരുന്നു.

കാസറഗോട്ടെ ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്​ത്താന്‍ യു.ഡി.എഫ് ,പിടിച്ചെടുക്കാന്‍ ബിജെപി.കേരളം തൂത്തുവാരാന്‍ ശ്രമിക്കുന്ന ഇടതിന് അടിതെറ്റുമോ ?

ബാലറ്റ് ബോക്‌സ് -4 :കണ്ണൂര്‍ ചുവക്കും

Top