ജനങ്ങള്‍ ഇത്തവണ ആര്‍ക്കൊപ്പം; കേരളം വിധിയെഴുതുന്നു; മഴ ചതിക്കുമോ?

Voting

തിരുവനന്തപുരം: ഇത്തവണ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും, ജനങ്ങള്‍ ഓരോരുത്തരുടെയും അഭിപ്രായം രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിവേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പല ഭാഗങ്ങളിലും കനത്ത മഴ വോട്ടെടുപ്പിന് തടസ്സമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാവിലെ ഏഴ് മണി മുതല്‍ തുടങ്ങിയ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഹെദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, പത്മജ വേണുഗോപാല്‍, എസ്.ശ്രീശാന്ത് തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തി. പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 2,60,19,284 വോട്ടര്‍മാരാണ് ആകെയുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിങാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 3.9 ശതമാനം ആളുകള്‍ വോട്ട് ചെയ്തുവെന്നാണ് കണക്ക്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടര മാസത്തെ പ്രചാരണത്തിന് ശേഷം കേരളത്തിലെ 2.61 കോടി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. കേരളം ആര്‍ക്കെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ദിനത്തില്‍ മൂന്നു മുന്നണികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

19നാണ് നിര്‍ണ്ണായക വിധി അറിയുക. ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലും വോട്ടെണ്ണല്‍ 19ന് നടക്കും.
ബിഎല്‍ഒ നല്‍കിയ ഫോട്ടോയുള്ള സ്ലിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാം.ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്‍ അംഗീകരിച്ച മറ്റ് തിരിച്ചറിയില്‍ രേഖകളോ ഉപയോഗിക്കാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്- പോസ്റ്റ് ഓഫീസ് പാസ്ബുക്കുകള്‍, പാന്‍ കാര്‍ഡ്, എന്‍പിആര്‍ സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ഫോട്ടോയുള്ള പെന്‍ഷന്‍ രേഖ, എംപിമാരോ എംഎല്‍എമാരോ നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം. അതേസമയം ആധാര്‍ കാര്‍ഡ് വോട്ടിംഗിനുള്ള തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.

Top