ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവര്‍ക്ക് ഇതാ പിണറായിയുടെ മാസ് മറുപടി: ഞാന്‍ ചെത്തുകാരന്റെ മകന്‍ തന്നെ, ഇത് പുതിയ കാലമാണ്…

തിരുവനന്തപുരം: ജാതി പറഞ്ഞുള്ള ബിജെപി നേതാക്കളുടെ അധിക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മരണമാസ് മറുപടി. തുടര്‍ച്ചയായി ബിജെപി നേതാക്കള്‍ പിണറായിയുടെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് എന്‍ ശിവരാജന്‍ പിണറായി തെങ്ങുകയറാന്‍ പോകുന്നതാണ് നല്ലതെന്ന് ആക്ഷേപിച്ച് രംഗത്തെത്തിയത്.
എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു. ആ കാലമൊക്കെ മാറിപ്പോയി ഇത് പുതിയ കാലമാണ് എന്നായിരുന്നു പിണറായി പറഞ്ഞത്.

ശബരിമലസംരക്ഷണ സമിതി നടത്തുന്ന ഹര്‍ത്താലില്‍ അരങ്ങേറുന്നത് ആസൂത്രിതമായ കലാപമാണെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ദര്‍ശനമനുവദിച്ച സുപ്രീംകോടതി വിധിയില്‍ തന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനം ഒഴിഞ്ഞ് പോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Top