‘ഗാന്ധി’ എന്ന കുടുംബപ്പേരല്ലാതെ വേറെന്തുണ്ടെന്ന് രാഹുലിനോട് ബിജെപി

തെരഞ്ഞെടുപ്പിനു മുന്നോടിയായി സാധരണ നടക്കാറുള്ള പരസ്പര വാക്‌പോരുകള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുകയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ബി ജെ പിയുടെ പരാമര്‍ശം. ‘ഗാന്ധി’ എന്ന കുടുംബപ്പേര് ഉള്ളത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏക യോഗ്യതയെന്നാണ് ബിജെപി നേതാവിന്റെ പരിഹാസം.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുന്നത് ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചായായാണ് ബി ജെ പി യുടെ പരിഹാസം.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അതിനാല്‍ പ്രഖ്യാപനം നടത്താന്‍ എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളതെന്നുമാണ് ബിജെപി ചോദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top